ഇരട്ടക്കുട്ടി നയം ചൈനയെ തുണച്ചില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 22, 2019

ഇരട്ടക്കുട്ടി നയം ചൈനയെ തുണച്ചില്ല

ബെയ്ജിങ്: 'നാം രണ്ട് നമുക്ക് ഒന്ന്' എന്ന ഒറ്റക്കുട്ടി നയത്തിൽ ചൈന ഇളവുവരുത്തിയെങ്കിലും രാജ്യത്തെ ജനനനിരക്ക് താഴോട്ടുതന്നെയെന്ന് റിപ്പോർട്ട്. കഴിഞ്ഞവർഷം തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 20 ലക്ഷം നവജാതശിശുക്കൾ കുറഞ്ഞെന്നാണ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കിൽപറയുന്നത്. 2016-ലാണ് പതിറ്റാണ്ടുകളായി പിന്തുടർന്ന ഒറ്റക്കുട്ടി നയം ചൈന ഉപേക്ഷിച്ചത്. ഇതേത്തുടർന്ന് 2017-ൽ ഗർഭധാരണനിരക്ക് 1.97 ശതമാനവും 2018-ൽ 2.09 ശതമാനവും ആവുമെന്നായിരുന്നു അനുമാനം. 2018-ൽ മുൻവർഷത്തെ അപേക്ഷിച്ച് 7.90 ലക്ഷം കുഞ്ഞുങ്ങൾ കൂടുതലായി ജനിക്കുമെന്നും രാജ്യത്തെ ആരോഗ്യമന്ത്രാലയം വിലയിരുത്തിയിരുന്നു. എന്നാൽ, 2018-ൽ 152.3 ലക്ഷം കുഞ്ഞുങ്ങളാണ് രാജ്യത്ത് പിറന്നത്. മുൻവർഷത്തേക്കാൾ 20 ലക്ഷം കുട്ടികൾ കുറവാണിത്. ഗർഭധാരണശേഷിയുള്ള സ്ത്രീകളുടെ കുറവും ഒന്നിൽക്കൂടുതൽ കുട്ടികൾ വേണ്ടെന്ന മാതാപിതാക്കളുടെ തീരുമാനവും ഇതിനുകാരണമായി പറയുന്നു. രാജ്യത്തെ പ്രായമേറിയവരുടെ എണ്ണംപെരുകുകയും യുവാക്കൾ കുറയുകയുംചെയ്ത സാഹചര്യത്തിലാണ് ചൈന തങ്ങളുടെ ഒറ്റക്കുട്ടിനയം ഉപേക്ഷിച്ചത്. അധ്വാനശക്തിയായ യുവാക്കളുടെ കുറവ് തിരിച്ചടിയാവുമെന്ന വിലയിരുത്തലിനെത്തുടർന്നായിരുന്നു ഇത്. Content Highlights:Chinas population growth slows despite two-child policy


from mathrubhumi.latestnews.rssfeed http://bit.ly/2FEbeYl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages