ഇതിഹാസങ്ങള്‍ ഉപദേശിക്കേണ്ട ഗതികേട്; ഓസീസ് സെലക്ഷന്‍ കമ്മിറ്റിയെ പരിഹസിച്ച് ഗാംഗുലി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 1, 2019

ഇതിഹാസങ്ങള്‍ ഉപദേശിക്കേണ്ട ഗതികേട്; ഓസീസ് സെലക്ഷന്‍ കമ്മിറ്റിയെ പരിഹസിച്ച് ഗാംഗുലി

കൊൽക്കത്ത: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്കു പിന്നാലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയെ പരിഹസിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇപ്പോഴുള്ളത് ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സെലക്ഷൻ കമ്മിറ്റിയാണെന്നും ഇതിഹാസ താരങ്ങൾക്കു വരെ നിർദേശങ്ങൾ നൽകാനായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇടേണ്ട അവസ്ഥയാണെന്നും ഗാംഗുലി കളിയാക്കി. ട്വിറ്ററിലൂടെയായിരുന്നു ദാദയുടെ പ്രതികരണം. നേരത്തെ സിഡ്നിയിൽ നടക്കുന്ന അവസാന ടെസ്റ്റിനുള്ള ഓസീസ് ടീമിനെ നിർദേശിച്ച് മുൻ നായകൻ സ്റ്റീവ് വോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ഓപ്പണർ ആരോൺ ഫിഞ്ചിനെ ഒഴിവാക്കിയ ടീമിൽ ലെഗ് സ്പിൻ ഓൾറൗണ്ടർ മാർനസ് ലബുഷെയ്നിനെ ഉൾപ്പെടുത്തിയാണ് വോ ടീമിനെ പ്രഖ്യാപിച്ചത്. വോയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് ഗാംഗുലി സെലക്ഷൻ കമ്മിറ്റിയെ വിമർശിച്ചത്. അതേസമയം കായികക്ഷമത നിലനിർത്താത്തതിൽ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനെയും ഗാംഗുലി വിമർശിച്ചു. വിദേശ പര്യടനങ്ങളിൽ അശ്വിന് പരിക്കേൽക്കുന്നത് പതിവാണെന്നും ഇതിനാൽ തന്നെ അദ്ദേഹത്തെ പ്രധാന സ്പിന്നറായി ടീമിൽ ഉൾപ്പെടുത്താൻ സാധിക്കാറില്ലെന്നും ദാദ ചൂണ്ടിക്കാട്ടി. Content Highlights: sourav ganguly slams australian cricket team selection committee


from mathrubhumi.latestnews.rssfeed http://bit.ly/2F0uEGG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages