ഇപ്പോൾ തിരഞ്ഞെടുപ്പു നടന്നാൽ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കും; കേന്ദ്രത്തിൽ ഭരണം കിട്ടില്ല-സർവെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

ഇപ്പോൾ തിരഞ്ഞെടുപ്പു നടന്നാൽ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കും; കേന്ദ്രത്തിൽ ഭരണം കിട്ടില്ല-സർവെ

ന്യൂഡൽഹി: ഇപ്പോൾ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബി.െജ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ.യ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഇന്ത്യാ ടി.വി.-സി.എൻ.എക്സിന്റെ അഭിപ്രായ സർവേഫലം. 257 സീറ്റാണ് എൻ.ഡി.എ.യ്ക്ക് പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിനുവേണ്ട 272 സീറ്റിൽ 15 സീറ്റു കുറവ്. കഴിഞ്ഞ ഡിസംബർ 15-നും 25-നും ഇടയിൽ രാജ്യത്തെ മൊത്തം 543 ലോക്സഭാ മണ്ഡലങ്ങളിലെ വിവിധ വിഭാഗക്കാരിലാണ് സർവേ നടത്തിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സഖ്യത്തിന് (എസ്.പി.യും ബി.എസ്.പി.യും ഒഴികെ) 146 സീറ്റുകൾ ലഭിക്കും. 140 സീറ്റുകൾ നേടുന്ന മറ്റു കക്ഷികളുടെ തീരുമാനമായിരിക്കും സർക്കാർ രൂപവത്കരണത്തിൽ നിർണായകം. എൻ.ഡി.എ.യ്ക്ക് 37.15-ഉം യു.പി.എ.യ്ക്ക് 29.92-ഉം മറ്റെല്ലാവർക്കും ചേർന്ന് 32.93-ഉം ശതമാനം വോട്ടുകൾ ലഭിക്കുമെന്നും സർവേ കണക്കാക്കുന്നു. അതേസമയം, കേരളത്തിൽ യു.ഡി.എഫിന് മുൻതൂക്കമുണ്ടാകും. കോൺഗ്രസ്-എട്ട്, മുസ്ലിം ലീഗ്-രണ്ട്, കേരള കോൺഗ്രസ്(എം)-ഒന്ന്, ആർ.എസ്.പി.-ഒന്ന് എന്നിങ്ങനെയാണ് യു.ഡി.എഫ്. സീറ്റുനില. സി.പി.എമ്മിന് അഞ്ചും ബി.ജെ.പി.യ്ക്ക് ഒന്നും സ്വതന്ത്രർക്ക് രണ്ടും സീറ്റുലഭിക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചതിനുപിന്നാലെയാണ് സർവേ നടത്തിയത്. എൻ.ഡി.എ.യ്ക്ക് 281 സീറ്റുകളോടെ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുമുമ്പ് നവംബറിൽ ഇന്ത്യാ ടി.വി.-സി.എൻ.എക്സിന്റെ സർവേഫലം. യു.പി.എ. 124-ഉം മറ്റുള്ളവ 138-ഉം സീറ്റുകൾ നേടുമെന്നുമായിരുന്നു അന്നത്തെ അനുമാനം. content highlights:If polls held now, NDA may fall short of majority by 15 seats, says survey


from mathrubhumi.latestnews.rssfeed http://bit.ly/2Aucw3S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages