എച്ച്.എ.എല്ലിന് ഒരുലക്ഷം കോടിയുടെ കരാർ: മന്ത്രിയുടെ പ്രസ്താവന കള്ളമെന്ന് കോൺഗ്രസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

എച്ച്.എ.എല്ലിന് ഒരുലക്ഷം കോടിയുടെ കരാർ: മന്ത്രിയുടെ പ്രസ്താവന കള്ളമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എൽ.) കേന്ദ്രസർക്കാർ ഒരുലക്ഷം കോടി രൂപയുടെ ഓർഡർ നൽകിയെന്ന പ്രതിരോധമന്ത്രി നിർമലാ സീതാരാമന്റെ ലോക്സഭയിലെ പ്രസ്താവന കള്ളമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. പ്രസ്താവന സാധൂകരിക്കുന്ന രേഖകൾ മന്ത്രി ഹാജരാക്കണമെന്നും അതിനുകഴിഞ്ഞില്ലെങ്കിൽ രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ലോക്സഭയിൽ റഫാൽ ഇടപാടിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് നൽകിയ മറുപടിയിലാണ് എച്ച്.എ.എല്ലിന് മോദിസർക്കാർ ഇതുവരെ ഒരുലക്ഷം കോടി രൂപയുടെ ഓർഡർ നൽകിയെന്ന് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ, എച്ച്.എ.എല്ലിന് മോദിസർക്കാർ കാര്യമായി ഓർഡറുകൾ നൽകിയിട്ടില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഈ വാർത്തകളുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ പുതിയ ആരോപണം. “ഒരു കള്ളം പറയുമ്പോൾ അതിനെ പിന്തുണയ്ക്കാൻവേണ്ടി വീണ്ടും കൂടുതൽ കള്ളം പറയേണ്ടിവരും. റഫാലിൽ പ്രധാനമന്ത്രിയെ പ്രതിരോധിക്കാൻവേണ്ടി മന്ത്രി പാർലമെന്റിൽ വീണ്ടും കള്ളം പറയുകയാണ്” -രാഹുൽ കുറ്റപ്പെടുത്തി. തന്റെ 'കോട്ടിട്ട' സുഹൃത്തിനെ സഹായിക്കാനായി എച്ച്.എ.എല്ലിനെ പ്രധാനമന്ത്രി തളർത്തുകയാണെന്നും രാഹുൽ ആരോപിച്ചു. റഫാൽ ഇടപാടിൽ എച്ച്.എ.എല്ലിനെ പങ്കാളിയാക്കുന്നതിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറിയെന്നാരോപിച്ച് കുറച്ചുകാലമായി കോൺഗ്രസ് സർക്കാരിനെതിരേ ആക്രമണം തുടരുകയാണ്. സാമ്പത്തികസ്ഥിതി താഴേയ്ക്കുപോയതോടെ ശമ്പളം നൽകാൻ എച്ച്.എ.എൽ. ആയിരംകോടി രൂപ വായ്പ വാങ്ങാൻ നിർബന്ധിതമായെന്ന മാധ്യമറിപ്പോർട്ടും കോൺഗ്രസ് ആയുധമാക്കുന്നുണ്ട്. ആദ്യമായാണ് ശമ്പളം നൽകാൻ വായ്പ എടുക്കേണ്ട സ്ഥിതിയിലേക്ക് എച്ച്.എ.എൽ. എത്തിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഒരു ഓർഡറോ ഒരുരൂപയോ സർക്കാരിൽനിന്ന് തങ്ങൾക്ക് കിട്ടിയില്ലെന്നാണ് എച്ച്.എ.എൽ. വ്യക്തമാക്കിയതെന്നും സുർജേവാല പറഞ്ഞു. പ്രതിരോധമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് തിങ്കളാഴ്ച റഫാൽ വിഷയം കോൺഗ്രസ് വീണ്ടും ഉയർത്തും. ജെ.പി.സി. അന്വേഷണം വേണമെന്നും ആവശ്യപ്പെടും. content highlights:Give proof of HAL orders or quit, Rahul Gandhi dares Defence Minister


from mathrubhumi.latestnews.rssfeed http://bit.ly/2SEyto3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages