പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ

പെരുമ്പാവൂർ: പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അഗ്നിബാധ. രാവിലെ ആറു മണിയോടെയാണ് പെരുമ്പാവൂരിലുള്ള ഫാക്ടറിക്ക് തീപിടിച്ചത്. പഴയ പ്ലാസ്റ്റിക് ഉപയോഗിച്ച് ഉൽപന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയാണിത്. ആളപായമുള്ളതായി റിപ്പോർട്ടില്ല. തീ അണയ്ക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ആറ് അഗ്നിശമന സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ പരിസരം ജനവാസ മേഖലയായതിനാൽ സമീപ പ്രദേശങ്ങളിലേയ്ക്ക് തീ പടരാതിരിക്കുന്നതിനുള്ള ശ്രമം നടത്തിവരികയാണ്. വലിയതോതിൽ വിഷപ്പുക ഉയരുന്നതിനാൽ സമീപ പ്രദേശങ്ങളിലുള്ള ആളുകളെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. തീപിടിത്തത്തിനു കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ലൈസൻസില്ലാതെയാണ് കമ്പനി പ്രവർത്തിച്ചുവന്നതെന്നാണ് സൂചന. Content Highlights:fire at plastic factory, perumbavoor, fire accident


from mathrubhumi.latestnews.rssfeed http://bit.ly/2LJk7A5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages