ശബരിമല: ശബരിമല ദർശനത്തിനെത്തിയ 47 വയസ്സുകാരിയായ ശ്രീലങ്കൻ യുവതി തിരിച്ചിറങ്ങി. മരക്കൂട്ടം വരെ എത്തിയതിനു ശേഷമായിരുന്നു തിരിച്ചിറങ്ങിയത്.കുട്ടിക്കൊപ്പമായിരുന്നു യുവതി ദർശനത്തിന് എത്തിയത്. മഫ്തി പോലീസുകാരുടെ സഹായത്തോടെയാണ് ഇവർ മരക്കൂട്ടം വരെയെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി പമ്പയിലെ ഗാർഡ് റൂമിലെത്തി ദർശനത്തിന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടത്. താൻ ശ്രീലങ്കൻ സ്വദേശിനിയാണെന്നും ദർശനം നടത്തണമെന്നും അറിയിച്ചു. തുടർന്ന് പോലീസ് ഇവരുടെ പാസ്പോർട്ട് പരിശോധിക്കുകയും ഇവർക്ക് 47 വയസ്സാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തന്റെ ഗർഭപാത്രം നീക്കം ചെയ്തതാണെന്നും ദർശനത്തിന് അവസരം നൽകണമെന്നും യുവതി ആവശ്യപ്പെടുകയായിരുന്നു. ഗർഭപാത്രം നീക്കം ചെയ്തതിന്റെ രേഖകളും ഇവർ പോലീസിന് സമർപ്പിച്ചു. തുടർന്ന് മഫ്തിയിലുള്ള രണ്ട് പോലീസുകാരുടെ സഹായത്തോടെ ഇവരെ മല കയറാൻ അനുവദിക്കുകയായിരുന്നു. തുടർന്ന് ഇവർ മരക്കൂട്ടം വഴി ശരംകുത്തി വരെ എത്തി. എന്നാൽ യുവതി മല കയറുന്നുണ്ടെന്ന വിവരം സന്നിധാനത്ത് അറിഞ്ഞതിനു പിന്നാലെ പ്രതിഷേധവുമായി നാമജപക്കാരും മറ്റുള്ളവരും വലിയ നടപ്പന്തലിലെത്തി കാത്തുനിന്നു. ഈ വിവരം പോലീസ് യുവതിയെ അറിയിക്കുകയും കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ഇതോടെ തിരിച്ചിറങ്ങാൻ യുവതി തയ്യാറാവുകയായിരുന്നു. താൻ ദർശനം നടത്തിയിട്ടില്ലെന്നും മരക്കൂട്ടത്തുവച്ച് പോലീസ് തിരിച്ച് അയക്കുകയായിരുന്നുവെന്നും യുവതി പിന്നീട് പ്രതികരിച്ചു. content highlights:Srilankan woman returns from sabarimala
from mathrubhumi.latestnews.rssfeed http://bit.ly/2QkfEED
via
IFTTT
No comments:
Post a Comment