മുംബൈ: രണ്ടുദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 93 പോയന്റ് ഉയർന്ന് 35606ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തിൽ 10699ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 285 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 116 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, ഇൻഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ഐടിസി, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, റിലയൻസ്, സിപ്ല, ഇൻഫോസിസ്, സൺ ഫാർമ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കമ്പനികളുടെ പ്രവർത്തനഫലങ്ങൾ അടുത്തയാഴ്ച വരാനിരിക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2QjqGtK
via
IFTTT
No comments:
Post a Comment