പാലക്കാട് നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ടുവരെ നിരോധനാജ്ഞ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 4, 2019

പാലക്കാട് നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ടുവരെ നിരോധനാജ്ഞ

പാലക്കാട്: നഗരത്തിൽ അർധരാത്രി മുതൽ വെള്ളിയാഴ്ച വൈകീട്ട് ആറുവരെ നിരോധനാജ്ഞ. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലാ കളക്ടർ ഡി ബാലമുരളി ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുമായി വിശദമായ ചർച്ച നടത്തി. പാലക്കാട് നഗരത്തിൽ ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുകയാണ്. ഐ.ജി എം.ആർ അജിത് കുമാർ പാലക്കാട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് നിരോധനാജ്ഞപ്രഖ്യാപിച്ചത്. പാലക്കാട് നഗരത്തിൽ ബുധനാഴ്ച വൈകീട്ട് തുടങ്ങിയ അക്രമ സംഭവങ്ങൾ വ്യാഴാഴ്ച രാത്രിയോളവും തുടർന്നിരുന്നു. സി.പി.എം, സി.പി.ഐ, ബി.ജെ.പി എന്നീ പാർട്ടികളുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടിരുന്നു. കർമസമിതിയുടെ മാർച്ചിനിടെ മന്ത്രി എ.കെ ബാലനെ തടയുകയും ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട സംഘർഷം നിയന്ത്രിക്കാൻ പോലീസിന് ബുദ്ധിമുട്ടേണ്ടിവന്നു. അതിനിടെ, രാത്രി വൈകിയും പാർട്ടി ഓഫീസുകളിൽ പ്രതിഷേധക്കാർ തമ്പടിച്ചിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. Content highlights:Prohibitory orders, Palakkad, Police


from mathrubhumi.latestnews.rssfeed http://bit.ly/2TsTEte
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages