ചെല്‍സിയെ വിറപ്പിച്ച് ആഴ്‌സണല്‍; റെഡ് കാര്‍ഡ് കണ്ടിട്ടും വിജയഗോള്‍ നേടി ലിവര്‍പൂള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 20, 2019

ചെല്‍സിയെ വിറപ്പിച്ച് ആഴ്‌സണല്‍; റെഡ് കാര്‍ഡ് കണ്ടിട്ടും വിജയഗോള്‍ നേടി ലിവര്‍പൂള്‍

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ആഴ്സണലിന് വിജയം. ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്സണൽ തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റനേയും ലിവർപൂൾ ക്രിസ്റ്റൽ പാലസിനേയും പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് ചെൽസിക്കെതിരെ ആഴ്സണലിന് വിജയമൊരുക്കിയത്. 14-ാം മിനിറ്റിൽ ലാകസെറ്റ ആഴ്സണലിനെ മുന്നിലെത്തിച്ചു. 39-ാം മിനിറ്റിൽ കോസെൽനിയിലൂടെ ആഴ്സണൽ ലീഡ് രണ്ടാക്കി. ക്രിസ്റ്റൽ പാലസിനെതിരെ തോൽവിയുടെ വക്കിൽ നിന്നാണ് ലിവർപൂൾ വിജയിച്ചുകയറിയത്. ഒരു ചുവപ്പു കാർഡും മൂന്നു ഗോളുകളും ലിവർപൂൾ വഴങ്ങി. എന്നിട്ടും 4-3ന് ക്രിസ്റ്റൽ പാലസിനെതിരെ ലിവർപൂൾ വിജയിച്ചുകയറി. മുഹമ്മദ് സല ഇരട്ടഗോൾ നേടിയപ്പോൾ ഫെർമീന്യോ, സാദിയോ മാനേ എന്നിവരാണ് ലിവർപൂളിന്റെ ശേഷിക്കുന്ന ഗോളുകൾ കണ്ടെത്തിയത്. 89-ാം മിനിറ്റിൽ ജെയിംസ് മിൽനെർ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ പത്ത് പേരായി ചുരുങ്ങിയിട്ടും 93-ാം മിനിറ്റിൽ ലിവർപൂൾ വിജയഗോൾ നേടി. ടൗൺസെൻഡ്, ടോംകിൻസ്, മാക്സ് മേയർ എന്നിവരാണ് ക്രിസ്റ്റൽ പാലസിനായി ലക്ഷ്യം കണ്ടത്. പുതിയ പരിശീലകൻ സോൾഷ്യാറുടെ കീഴിൽ തുടർച്ചയായ ഏഴാം വിജയവുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുതിപ്പ്. ബ്രൈറ്റനെ ഒന്നിനെതിരേ രണ്ടു ഗോളിന് യുണൈറ്റഡ് പരാജയപ്പെടുത്തി. 27-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പോൾ പോഗ്ബ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. 42-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡ് ലീഡ് ഇരട്ടിയാക്കി. 72-ാം മിനിറ്റിൽ പാസ്കൽ ഗ്രോസിലൂടെ ബ്രൈറ്റൻ ഒരു ഗോൾ തിരിച്ചടിച്ചു. ലീഗിൽ 23 മത്സരങ്ങളിൽ 60 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 22 മത്സരങ്ങളിൽ 60 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. ടോട്ടനം മൂന്നാമതും ചെൽസി നാലാമതുമാണ്. ആഴ്സണൽ അഞ്ചാം സ്ഥാനത്തും. Content Highlights: EPL 2019 Arsenal win vs Chelsea Liverpool Manchester United


from mathrubhumi.latestnews.rssfeed http://bit.ly/2Hnnmi9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages