തിരുവനന്തപുരം: ചരക്ക്-സേവന നികുതിയിൽ(ജി.എസ്.ടി.) രജിസ്റ്റർ ചെയ്യാനുള്ള വിറ്റുവരവ് പരിധി 20 ലക്ഷം രൂപയായി നിലനിർത്താൻ കേരളം തീരുമാനിച്ചു. ചെറുകിട വ്യാപാരികളെ നികുതിപരിധിയിൽനിന്ന് ഒഴിവാക്കാൻ വിറ്റുവരവ് പരിധി 40 ലക്ഷം രൂപയായി ഉയർത്താൻ ജി.എസ്.ടി. കൗൺസിൽ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. പരിധി ഉയർത്തുന്നില്ലെന്ന് കേരളം ജി.എസ്.ടി. കൗൺസിലിനെ അറിയിച്ചു. ഇതുവഴി കേരളത്തിലെ ചെറുകിടവ്യാപാരികൾ തുടർന്നും റിട്ടേൺ സമർപ്പിക്കേണ്ടിവരും. തുക ഉയർത്തിയാൽ 60 ശതമാനത്തോളംപേർ നികുതിപരിധിക്ക് പുറത്താവുമെന്നും ഇത് നികുതിവരുമാനത്തെ ബാധിക്കുമെന്നുമാണ് സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതേത്തുടർന്നാണ് പരിധി ഉയർത്തേണ്ടെന്ന് തീരുമാനിച്ചത്. ജി.എസ്.ടി. നടപ്പാക്കിയതുവഴിയുണ്ടായ എതിർപ്പുകൾ മറികടക്കാൻ കേന്ദ്രം പലവട്ടം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ കൗൺസിൽ യോഗമാണ് 40 ലക്ഷം രൂപവരെ വിറ്റുവരവുള്ള വ്യാപാരികളെ നികുതിപരിധിയിൽനിന്നൊഴിവാക്കാൻ സംസ്ഥാനങ്ങളെ അനുവദിച്ചത്. തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഇതനുസരിച്ചാണ് വിറ്റുവരവ് പരിധി 20 ലക്ഷമായി നിലനിർത്തുന്നതെന്ന് കേരളം ജി.എസ്.ടി. കൗൺസിലിനെ അറിയിച്ചത്. ചില സംസ്ഥാനങ്ങൾ പരിധി ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുവരെ വിസമ്മതം അറിയിച്ചത് കേരളം മാത്രമാണെന്നാണ് വിവരം. തീരുമാനമറിയിക്കാൻ ഒരാഴ്ചകൂടി സമയമുണ്ട്. കേരളത്തിൽ രജിസ്ട്രേഷനുള്ളത് 2.64 ലക്ഷം വ്യാപാരികൾ ജി.എസ്.ടി. രജിസ്ട്രേഷനുള്ള 2.64 ലക്ഷം വ്യാപാരികളാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ 60 ശതമാനത്തോളം പേരുടെയും വാർഷിക വിറ്റുവരവ് 40 ലക്ഷം രൂപയിൽ താഴെയാണ്. ഇത്രയധികംപേർ നികുതിവലയ്ക്ക് പുറത്തായാൽ സംസ്ഥാനത്തിന് വർഷം കുറഞ്ഞത് 300 കോടി രൂപയുടെ നഷ്ടമുണ്ടാവും. ഡിസംബറിൽ 1530 കോടി രൂപയായിരുന്നു കേരളത്തിന്റെ ജി.എസ്.ടി. വരുമാനം. കോംപോസിഷൻ നിരക്ക് ബാധകമാക്കി ഒന്നരക്കോടിരൂപവരെ വിറ്റുവരവുള്ളവർക്ക് കോംപോസിഷൻ നിരക്ക് ബാധകമാക്കണമെന്ന കേന്ദ്രതീരുമാനം കേരളം അംഗീകരിച്ചു. ഇവർ ഉപഭോക്താക്കളിൽനിന്ന് നികുതി പിരിക്കാതെ, വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ഒരുശതമാനം നികുതി നൽകണം. സേവനമേഖലയിൽ ഈരീതി ഉണ്ടായിരുന്നില്ല. സേവനമേഖലയിൽ 60 ലക്ഷം രൂപവരെ വരുമാനമുള്ളവർ കോംപോസിഷൻ നിരക്കായി ആറുശതമാനം നികുതി നൽകിയാൽ മതിയെന്ന കേന്ദ്രകൗൺസിലിന്റെ തീരുമാനവും കേരളം അംഗീകരിച്ചു. ഏപ്രിൽ ഒന്നുമുതൽ ഇത് നിലവിൽവരുമെന്ന് ജി.എസ്.ടി. വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ജി.എസ്.ടി. തത്ത്വത്തിന് എതിര് ജി.എസ്.ടി. നടപ്പാക്കിയതുതന്നെ കൂടുതൽ വ്യാപാരികളെ നികുതി സമ്പ്രദായത്തിൽ കൊണ്ടുവരാനാണ്. അപ്പോൾ പരിധിയിൽ ഇളവുനൽകി നല്ലൊരു വിഭാഗത്തെ ഒഴിവാക്കുന്നത് ജി.എസ്.ടി.യുടെ തത്ത്വത്തിന് എതിരാണ്. ഒന്നരക്കോടിരൂപവരെ വിറ്റുവരവുള്ളവർക്ക് കോംപോസിഷൻ നിരക്കായ ഒരുശതമാനം നൽകിയാൽമതി. അതുതന്നെ വലിയൊരു ഇളവാണ്. - ഡോ. തോമസ് ഐസക്, ധനമന്ത്രി 40 ലക്ഷമെന്ന പരിധി അംഗീകരിക്കണം കേന്ദ്രം ശുപാർശചെയ്ത വിറ്റുവരവ് പരിധിയായ 40 ലക്ഷം രൂപ കേരളവും അംഗീകരിക്കണം. ഇതിന് ഇന്ത്യയൊട്ടാകെ ഏകീകൃതരൂപം വേണ്ടതുണ്ട്. പരിധി ഒരു കോടി രൂപയാക്കണമെന്നാണ് ഞങ്ങൾ നേരത്തേ ആവശ്യപ്പെട്ടിരുന്നത്. - ടി. നസിറുദ്ദീൻ, വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രസിഡന്റ് Content Highlights:Kerala does not uplift GST sales limit
from mathrubhumi.latestnews.rssfeed http://bit.ly/2ARLJPe
via IFTTT
Sunday, January 20, 2019
ജി.എസ്.ടി: വിറ്റുവരവ് പരിധി കൂട്ടില്ലെന്ന് കേരളം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment