മാഡ്രിഡ്: ലയണൽ മെസ്സി പുറത്തിരുന്നപ്പോൾ കോപ്പ ഡെൽ റേ കപ്പിന്റെ ആദ്യപാദത്തിൽ സെവിയ്യയ്ക്കെതിരേ ബാഴ്സലോണയ്ക്ക് തോൽവി. സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സെവിയ്യ, ബാഴ്സയെ അട്ടിമറിച്ചത്. 58-ാം മിനിറ്റിൽ പാബ്ലോ സറാബിയ, 76-ാം മിനിറ്റിൽ വിസ്സാം ബെൻ യെഡർ എന്നിവരാണ് സെവിയ്യയുടെ ഗോളുകൾ നേടിയത്. ബാഴ്സയ്ക്കായി പുതുതായി ടീമിലെത്തിയ കെവിൻ പ്രിൻസ് ബോട്ടെങ്ങ് കളത്തിലിറങ്ങി. ലയണൽ മെസ്സിക്ക് വിശ്രമം അനുവദിച്ച കോച്ച് വാൽവെർദേയുടെ നീക്കം പാളുന്നതാണ് കളിയിലുടനീളം കണ്ടത്. ലൂയി സുവാരസിനെയും കുടീഞ്ഞ്യോയേയും പിന്നീട് കളത്തിലിറക്കിയെങ്കിലും വൈകിപ്പോയിരുന്നു. ബാഴ്സയുടെ മൈതാനത്ത് ജനുവരി 30-നാണ് രണ്ടാംപാദ മത്സരം. Content Highlights: Sevilla stun holders Barcelona in Copa del Rey quarterfinals
from mathrubhumi.latestnews.rssfeed http://bit.ly/2CIj7YT
via
IFTTT
No comments:
Post a Comment