രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം; അവിവാഹിതര്‍ക്ക് ബഹുമതി നല്‍കണം- രാംദേവ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 24, 2019

രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം; അവിവാഹിതര്‍ക്ക് ബഹുമതി നല്‍കണം- രാംദേവ്

അലിഗഢ്: രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യോഗ ഗുരു രാംദേവ്. ജനസംഖ്യാ നിയന്ത്രണത്തിന് ഇതുമാത്രമാണ് മാർഗമെന്നും അലിഗഢിൽ ഒരു പരിപാടിയിൽ സംസാരിക്കവേ രാംദേവ് പറഞ്ഞു. രാജ്യത്തെ അവിവാഹിതർക്ക് പ്രത്യേക ബഹുമതികൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരുകുന്ന ജനസംഖ്യ പിടിച്ചുനിർത്തുന്നതിന് രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയവ എടുത്തുകളയണം. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കരുത്. ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും അങ്ങനെയുള്ളവർക്കെതിരെ നടപടിയെടുക്കണം. ഇങ്ങനെ മാത്രമേ ജനപ്പെരുപ്പം നിയന്ത്രിക്കാനാകൂ- രാംദേവ് പറഞ്ഞു. മുൻപും രാംദേവ് സമാനമായ വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം നിരോധിക്കണമെന്നും സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകരുതെന്നും മുൻപ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തന്നെപ്പോലുള്ള അവിവാഹിതർക്ക് പ്രത്യേക ബഹുമതികൾ നൽകേണ്ടതാണെന്നും രാംദേവ് പറഞ്ഞിരുന്നു. Content Highlights:Snatch Away Voting Rights, People Who Have More Than Two Kids, Baba Ramdev


from mathrubhumi.latestnews.rssfeed http://bit.ly/2RJ5yCJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages