ന്യൂഡൽഹി: പാന്റ്സിനു പകരം സാരിധരിക്കൂവെന്ന് അവതാരകയോട്അഭിനേത്രിയും ബിജെപി നേതാവുമായ മൗഷുമി ചാറ്റർജിയുടെ ഉപദേശം. അമ്മയുടെ സ്ഥാനത്ത് നിന്നാണ് ഉപദേശമെന്നും തനിക്ക് യുവതയെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും തന്റെഅഭിപ്രായ പ്രകടനത്തെ അവർ ന്യായീകരിച്ചു. സൂററ്റിലെ ഹോട്ടലിൽ വാർത്താ സമ്മേളനത്തിനിടെയാണ് പരിപാടിയുടെ അവതാരകയെപൊതുമധ്യത്തിൽ അവർ ഉപദേശിച്ചത്. കഴിഞ്ഞ ജനുവരി 2ന് ബിജെപിയിൽ ചേർന്ന മൗഷുമി സൂററ്റ് ബിജെപി നേതാവ് നിതിൻ ബാജിയാവാലയ്ക്കൊപ്പമാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. അവിടെ പരിപാടി തുടങ്ങുന്നതിന് മുമ്പ് മൗഷുമിയെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി കൊടുത്ത അവതാരകയെയാണ് വേഷത്തിന്റെ പേരിൽ അവർ അപമാനിച്ചത്. പരിചയപ്പെടുത്തലിന് ശേഷം മൗഷുമിക്ക് മൈക്ക് കൈമാറിയ ഉടനെയായിരുന്നു വിവാദമായ പ്രസ്താവന. "ഇപ്പോൾനിങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രം ശരിയായതല്ല. നിങ്ങൾ ഒന്നുകിൽ സാരിയോ അല്ലെങ്കിൽ ചുരിദാറോ കുർത്തയോ ആയിരുന്നു ധരിക്കേണ്ടിയിരുന്നത്",അവർ പറഞ്ഞു. പിന്നീട് ഈ വിവാദ പ്രസ്താവനയെ കുറിച്ച് മാധ്യമങ്ങൾ മൗഷുമിയോട് ചോദിച്ചപ്പോൾ അവർ തന്റെ മുൻനിലപാടിനെ കൂടുതൽ ന്യായീകരിച്ചു. "തെറ്റായ രീതിയിൽ ഞാൻ പറഞ്ഞത് എടുക്കരുത്. ബിജെപി നേതാവായിട്ടല്ല അമ്മയുടെ സ്ഥാനത്ത് നിന്നാണ് ഉപദേശിക്കുന്നതെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. ഒരു ഭാരതീയ സ്ത്രീ എന്ന നിലയിൽ യുവതയെ എന്ത് എവിടെ എങ്ങനെ ധരിക്കണം എന്ന ഉപദേശിക്കാനുള്ള അവകാശം എനിക്കുണ്ട്",അവർ പ്രതികരിച്ചു. content highlights:Wear Saree, Not Pants, BJP Leader Moushumi Chatterjees advice to Anchor
from mathrubhumi.latestnews.rssfeed http://bit.ly/2DwgOda
via
IFTTT
No comments:
Post a Comment