10 ലക്ഷം വരുമാനമുള്ളവര്‍ക്കും ആദായനികുതിയില്‍നിന്ന് രക്ഷപ്പെടാം! - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 2, 2019

10 ലക്ഷം വരുമാനമുള്ളവര്‍ക്കും ആദായനികുതിയില്‍നിന്ന് രക്ഷപ്പെടാം!

അഞ്ചുലക്ഷംവരെ വാർഷിക വരുമാനമുള്ളവർക്കാണ് ബജറ്റിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചത്. അതിനുമുകളിൽ വരുമാനമുള്ളവർക്ക് പഴയ സ്ലാബിൽതന്നെ നികുതി നൽകേണ്ടിവരും. എന്നാൽ നിങ്ങൾക്ക് പത്തുലക്ഷം രൂപ വാർഷികവരുമാനമുണ്ടെന്നിരിക്കട്ടെ, ഒരു രൂപപോലും ആദായ നികുതി നൽകാതെ രക്ഷപ്പെടാൻ വഴിയുണ്ട്. നേരത്തെ 3.5 ലക്ഷം രൂപവരെ വരുമാനമുള്ളവർക്കാണ് 2.500 രൂപ റിബേറ്റ് അനുവദിച്ചിരുന്നത്. ഇപ്പോൾ റിബേറ്റ് 12,500 രൂപയായി വർധിപ്പിച്ചെന്നുമാത്രം. അടിസ്ഥാനപരമായി പഴയ നികുതി സ്ലാബുകൾതന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. സ്റ്റാന്റേഡ് ഡിഡക്ഷൻ 40,000 രൂപയിൽനിന്ന് 50,000 രൂപയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും നിങ്ങൾക്ക് 10 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടെങ്കിൽ റിബേറ്റിന്റെ ആനുകൂല്യം നേടാം. എങ്ങനെയെന്ന് നോക്കാം. എങ്ങനെ നികുതിയിൽനിന്ന് പുറത്തുകടക്കാം ശമ്പളം 10,00000 80സി- 1,50,000 സ്റ്റാന്റേഡ് ഡിഡക്ഷൻ- 50,000 ഭവനവായ്പ പലിശ- 2,00000 എൻപിഎസ് നിക്ഷേപം- 50,000 ആരോഗ്യ ഇൻഷുറൻസ് - 50,000 നികുതിവിധേയ വരുമാനം 5,00000 അടയ്ക്കേണ്ട നികുതി 12,500 റിബേറ്റ് 12,500 നികുതി ബാധ്യത- 0 80സി, എൻപിഎസ് നിക്ഷേപം, ഭവനവായ്പ പലിശ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം(നിങ്ങൾക്കും മുതിർന്ന പൗരന്മാരായ അച്ഛനും അമ്മയ്ക്കും ഉൾപ്പടെ) എന്നീ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തിയാൽമാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ. antonycdavis@gmail.com How you can earn tax-free Rs 10 lakh per annum


from mathrubhumi.latestnews.rssfeed http://bit.ly/2t2VzcK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages