മൂന്നാം സീറ്റില്‍ ഉറച്ച് ലീഗ്; കോണ്‍ഗ്രസിന് പരമാവധി സീറ്റ് ലഭിക്കേണ്ടതുണ്ടെന്ന് മുരളീധരന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 2, 2019

മൂന്നാം സീറ്റില്‍ ഉറച്ച് ലീഗ്; കോണ്‍ഗ്രസിന് പരമാവധി സീറ്റ് ലഭിക്കേണ്ടതുണ്ടെന്ന് മുരളീധരന്‍

കോഴിക്കോട്: മൂന്നാം സീറ്റെന്ന ആവശ്യത്തിന് സമസ്തയടക്കം നിലപാട് കടുപ്പിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ കൂടുതൽ സമ്മർദത്തിലാക്കാൻ ലീഗ് നേതൃത്വം. വടകരയോവയനാടോകാസർകോടോ സീറ്റിൽ കൂടി മത്സരിക്കണമെന്നാണ് ലീഗിനുള്ളിലെ ആവശ്യം. സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയും അർഹതയുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദും അഭിപ്രായപ്പെട്ടതിന് പിന്നാലെ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷൻ കെ.മുരളീധരനും ലീഗിന്റെ ആവശ്യത്തെ പിന്തുണച്ച് ശനിയാഴ്ച രംഗത്ത് വന്നിരുന്നു. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്നും കാസർകോടും വടകരയും മുമ്പ് നൽകിയിട്ടുണ്ടെന്നുമാണ് ശനിയാഴ്ച കെ.മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്. സീറ്റിന്റെ പേരിൽ ഒരു തർക്കവും യുഡിഎഫിൽ ഉണ്ടാവില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽഏറ്റവും വലിയ കക്ഷിയെയാണ് സർക്കാരുണ്ടാക്കാൻ ക്ഷണിക്കുക. അതിനാൽ കോൺഗ്രസിന് പരമാവധി സീറ്റ് ലഭിക്കേണ്ടതുണ്ട്. എങ്കിലും ഈ പാർട്ടികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദിയെ പിന്തുണക്കുന്ന ഒരു എം.പിയും കേരളത്തിൽ നിന്ന് ഉണ്ടാവില്ലെന്നുറപ്പാക്കും. സ്ഥാനാർഥി ചർച്ച നടന്നിട്ടില്ലെന്നും സിറ്റിംഗ് എം.എൽ.എ മാർ മത്സരിക്കുന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു. സിറ്റിംഗ് എം.പിമാർക്ക് മുൻഗണന നൽകും. മുതിർന്ന എം.പിമാരേയും ആവശ്യമുണ്ടെന്നും മുരളി കോഴിക്കോട് പറഞ്ഞു. ലീഗിന്റെ ശക്തിയിൽ കോൺഗ്രസിന് വിജിയിച്ച് കയറാൻ കഴിയുന്ന പ്രധാന സീറ്റുകളിലൊന്നാണ് വയനാട്. കാസർകോടും വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞ തവണ മുല്ലപ്പള്ളി വിജയിച്ച് കയറിയ വടകരയിലും ഒരു കൈ നോക്കാമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളെ പരമാവധി തങ്ങളിലേക്കടുപ്പിച്ച് വോട്ട് പെട്ടിയിലാക്കാനുള്ള പദ്ധതികളുമായി എൽ.ഡി.എഫ് നേതൃത്വം മുന്നോട്ട് പോവുന്ന സാഹചര്യത്തിലാണ് മൂന്നാമത് സീറ്റ് എന്ന ആവശ്യം ലീഗിനുള്ളിൽ ഉയരുന്നത്. ഇത് സംബന്ധിച്ച് നേതാക്കൾ കൃത്യമായി മറുപടി പറയുന്നില്ലെങ്കിലുംം ചോദിക്കുമെന്നും ചോദിക്കില്ലെന്നും ഇപ്പോൾ പറയുന്നില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ചെയ്യുന്നത്. സീറ്റ് അധികം നൽകണമെന്ന ആവശ്യം കേരള കോൺഗ്രസ് ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് മൂന്നാം സീറ്റെന്ന വാദത്തിൽ ലീഗ് ഉറച്ച് നിൽക്കുമെന്ന സൂചന നേതാക്കൾ നൽകുന്നത്. കഴിഞ്ഞയാഴ്ച രാഹുൽഗാന്ധി കൊച്ചിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പരിപാടിയിലും ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. മൂന്നാം സീറ്റ് സംബന്ധിച്ച് ചോദിക്കണോ വേണ്ടന്നോയുള്ള കാര്യത്തിൽ പാർട്ടിയിൽ ധാരണയായിട്ടില്ലെന്നാണ് കഴിഞ്ഞയാഴ്ച കോഴിക്കോട് കെ.പി.എ മജീദ് പ്രതികരിച്ചത്. എന്നാൽ സമസ്ത അടക്കമുള്ള സംഘടനകൾ മൂന്നാം സീറ്റെന്ന ആവശ്യത്തിന് ലീഗിനെ നിർബന്ധിക്കുമ്പോൾ അതിനെ അവഗണിക്കാനും ലീഗ് നേതൃത്വത്തിന് സാധിക്കില്ല. നിലവിൽ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എന്നിവരാണ് ലീഗിന്റെ പാർലമെന്റ് അംഗങ്ങൾ.


from mathrubhumi.latestnews.rssfeed http://bit.ly/2MK4dG4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages