കൊട്ടിയൂര്‍ പീഡനക്കേസില്‍ റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

കൊട്ടിയൂര്‍ പീഡനക്കേസില്‍ റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവ്

തലശ്ശേരി: കൊട്ടിയൂർപീഡനക്കേസിൽ ഫാ. റോബിൻ വടക്കുഞ്ചേരിക്ക് 20 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് ശിക്ഷ. വൈദികൻ ഫാ.റോബിൻ വടക്കുഞ്ചേരി കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കേസിൽ മറ്റു ആറു പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. തലശ്ശേരി പോക്സോ കോടതി ജഡ്ജി പി.എൻ.വിനോദാണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊട്ടിയൂർ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിവികാരിയും കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസ്. ലോക്കൽ മാനേജറുമായിരുന്ന വയനാട് നടവയലിലെ ഫാ. റോബിൻ വടക്കുഞ്ചേരി (റോബിൻ മാത്യു-51)യായിരുന്നു കേസിൽ ഒന്നാംപ്രതി. ബലാത്സംഗത്തിനും പോക്സോ വകുപ്പുപ്രകാരവുമാണ് വൈദികന്റെ പേരിലുള്ള കേസ്. കേസിൽ പ്രതികളായിരുന്ന മൂന്നുപേരെ വിചാരണ നേരിടുന്നതിൽനിന്ന് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ഒന്നാംപ്രതി ഉൾപ്പെടെ ഏഴുപ്രതികളാണ് വിചാരണ നേരിട്ടത്. രണ്ടാംപ്രതി കൊട്ടിയൂർ പാലുകാച്ചി നെല്ലിയാനി വീട്ടിൽ തങ്കമ്മ എന്ന അന്നമ്മ (54), ആറാംപ്രതി മാനന്തവാടി തോണിച്ചാൽ ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ കൊട്ടിയൂർ നെല്ലിയാനിവീട്ടിൽ ലിസ് മരിയ എന്ന എൽസി (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റ (48), എട്ടാംപ്രതി മാനന്തവാടി വൈത്തിരി ഹോളി ഇൻഫന്റ് മേരി ഫോണ്ട്ലിങ് ഹോമിലെ സിസ്റ്റർ കോട്ടയം പാലാ മീനച്ചിൽ നന്തിക്കാട്ട് വീട്ടിൽ ഒഫീലിയ (73), ഒൻപതാം പ്രതി കൊളവയൽ സെയ്ന്റ് ജോർജ് പള്ളി വികാരിയും വയനാട് ശിശുക്ഷേമസമിതി മുൻ ചെയർമാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്പനോട തേരകം ഹൗസിൽ ഫാ. തോമസ് ജോസഫ് തേരകം (68), പത്താംപ്രതി വയനാട് ശിശുക്ഷേമസമിതി അംഗവും കൽപ്പറ്റയിലെ സ്വകാര്യ ആസ്പത്രിയിൽ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയിൽ സിസ്റ്റർ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് വെറുതെ വിട്ടത്. Content Highlights:Kottiyoor rape case-priest Robin Vadakkumchery jailed for 20 years


from mathrubhumi.latestnews.rssfeed http://bit.ly/2Gtf4Uu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages