ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല;സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം- പ്രധാനമന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല;സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം- പ്രധാനമന്ത്രി

മുംബൈ: പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണത്തിന് പിന്നിലുള്ളവർ എത്ര ഒളിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ലെന്നും തിരിച്ചടിക്കായി സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ യാവാത്മലിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമയിലെ സംഭവത്തിനുശേഷം നമ്മളെല്ലാവരും വളരെ ദു:ഖത്തിലാണ്. നിങ്ങളുടെ അമർഷം എനിക്കും മനസിലാകും. മഹാരാഷ്ട്രയിൽനിന്നുള്ള രണ്ടുപേരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. അവരുടെ വീരമൃത്യു ഒരിക്കലും വെറുതെയാകില്ല- പ്രധാനമന്ത്രി പറഞ്ഞു. പുൽവാമഭീകരാക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് കഴിഞ്ഞദിവസവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഭീകരവാദത്തിനെതിരേ പോരാടാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യമുണ്ടെന്നും തിരിച്ചടിക്കാനുള്ള സ്ഥലവും സമയവും സൈന്യത്തിന് തീരുമാനിക്കാമെന്നും മോദി വ്യക്തമാക്കുകയും ചെയ്തു. ഇത് ഇന്ത്യയുടെ പുതിയ ഉടമ്പടിയും നയവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. Content Highlights:pm modi speech in maharashtra about pulwama attack, he says that given full freedom for security forces


from mathrubhumi.latestnews.rssfeed http://bit.ly/2GMgdWy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages