കേരളത്തിൽ മൂന്നിലൊരാൾക്ക് അമിതരക്ത സമ്മർദം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

കേരളത്തിൽ മൂന്നിലൊരാൾക്ക് അമിതരക്ത സമ്മർദം

തൃശ്ശൂർ : കേരളത്തിൽ 18-ന് മുകളിലുള്ള യുവാക്കളിൽ മൂന്നിലൊരാൾ അമിത രക്തസമ്മർദത്തിന്റെ പിടിയിലെന്ന് പഠനം. അഞ്ചിൽ ഒരാൾക്ക് പ്രമേഹമുണ്ട്. തിരുവനന്തപുരത്തെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് 12,000 യുവാക്കളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ വ്യായാമം, ഭക്ഷണനിയന്ത്രണം, കൃത്യമായ മരുന്നുപയോഗം എന്നിവയോട് മലയാളിക്ക് അലസതയാണെന്നും പഠനം കണ്ടെത്തുന്നു. രോഗം കണ്ടെത്തിയാലും അത് നിയന്ത്രിക്കുന്ന കാര്യത്തിൽ കേരളം ദേശീയ ശരാശരിയെക്കാൾ ഏറെ പിന്നിലാണ്. 13 ശതമാനം പേർ മാത്രമാണ് അമിതരക്തസമ്മർദം നിയന്ത്രണത്തിലാക്കുന്നത്. പ്രമേഹം നിയന്ത്രണത്തിലാക്കുന്നത് 19 ശതമാനം പേർ മാത്രം. മറ്റ് സംസ്ഥാനങ്ങളിൽ ഇത് 50 ശതമാനത്തോളമാണ്. ഇത്തരം അസുഖങ്ങൾ തുടക്കത്തിൽ അവഗണിക്കുകയും ഗുരുതരമാവുമ്പോൾ ചികിത്സതേടുകയും ചെയ്യുന്നതാണ് കേരളത്തിൽ പതിവ്. ഉപ്പിന്റെ ഉപയോഗത്തിലും േകരളത്തിലെ ജനങ്ങൾ മുന്നിലാണ്. ദിവസം അഞ്ചുഗ്രാമെന്ന അളവിനെക്കാൾ ഏറെക്കൂടുതൽ ഉപ്പ് കഴിക്കുന്നവരാണ് 69 ശതമാനം ജനങ്ങളും. ഭക്ഷണ സാധനങ്ങളിൽ ധാരാളം ഉപ്പ് ചേർക്കുന്നതിനു പുറമേ, ചോറിൽ നേരിട്ട് ഉപ്പ് ചേർക്കുന്ന രീതിയും ചിലർക്കുണ്ട്. ഇത് കൂടുതൽ അപകടമാണെന്ന് ഡോക്ടർമാർ പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ 77.8 ശതമാനംപേരും ആവശ്യത്തിന് പച്ചക്കറി കഴിക്കുന്നില്ല. 86 ശതമാനംപേരും വേണ്ടത്ര പഴവർഗങ്ങളും കഴിക്കുന്നില്ല. മുൻ വർഷത്തെക്കാൾ എട്ടുശതമാനം പുകയില ഉപഭോഗം കുറഞ്ഞതാണ് ഏക ആശ്വാസമെന്നും പഠനത്തിൽ പറയുന്നു. സംസ്ഥാനത്ത് ഇത്തരത്തിലൊരു പഠനം ആദ്യമാണെന്ന് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജിയിലെ സീനിയർ ഗ്രേഡ് പ്രൊഫസറും തലവനുമായ ഡോ. വി. രാമൻകുട്ടി പറഞ്ഞു. content highlights: keralahypertension


from mathrubhumi.latestnews.rssfeed http://bit.ly/2Dd7SIa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages