ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ചാനൽ അഭിമുഖത്തിനിടെപ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ മേഘ സിദ്ധാന്തംബിജെപിയെ വെട്ടിലാക്കി. ഫെബ്രുവരി 26-ന് പാകിസ്താനിലെ ബാലാകോട്ടിൽ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കംകൊണ്ടാണെന്ന് തെളിയിക്കാൻമോദി പറഞ്ഞമേഘ തിയറിയാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വ്യോമാക്രമണം നടത്തുന്ന ദിവസം കാലാവസ്ഥ അത്ര സുഖകരമല്ലായിരുന്നു. മേഘാവൃതമായ അന്തരീക്ഷവും കനത്ത മഴയുമുണ്ടായിരുന്നു. മേIഘാവൃതമായ അന്തരീക്ഷം മൂലംനമുക്ക് മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന സംശയമുയർന്നു. വിദഗ്ദ്ധരിൽ ചിലർ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ പറഞ്ഞു. എന്റെ മനസ്സിൽ രണ്ട് കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് രഹസ്യമായിരുന്നു. ഞാൻ ശാസ്ത്രത്തെക്കുറിച്ച് അത്ര വശമുള്ള ആളല്ലഎന്നാലും ആസമയത്താണ് എന്റെ മനസ്സിൽ ഒരു കാര്യം തോന്നിയത്. മേഘവും മഴയും നമുക്ക് ഗുണകരമാണെന്ന് എനിക്ക് തോന്നി. റഡാറുകളിൽ നിന്ന് നമ്മുടെ വിമാനങ്ങളെ മേഘം മറയ്ക്കുമെന്ന് എനിക്ക് തോന്നി.ഞാനത് അവതരിപ്പിച്ചു. എല്ലാവരും ആശയക്കുഴപ്പത്തിലായി. ഒടുവിൽ ഈ ആശയത്തിൽആക്രമണം നടത്തുക തന്നെ ചെയ്തു. ന്യൂസ് നേഷൻ എന്ന ടിവി ചാനലിന് നൽകിയ അഭിമുഖത്തിനിടെ മോദി പറഞ്ഞ ഈ കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾക്കും പരിഹാസങ്ങൾക്കുമിടയാക്കുന്നത്. ശനിയാഴ്ചയാണ് അഭിമുഖം പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ ഈ മേഘ സിദ്ധാന്തം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജുകളിൽ വീഡിയോ അടക്കം വരികയും ചെയ്തു. എന്നാൽ ശാസ്ത്രരംഗത്തെ വിദഗ്ദ്ധരടക്കം പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ വിവരക്കേട് ചൂണ്ടിക്കാട്ടിയതോടെബിജെപി തങ്ങളുടെ പേജുകളിൽ നിന്ന് ട്വീറ്റ് പിൻവലിച്ചു. അപ്പോഴേക്കും എതിരാളികൾ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ എടുത്തിരുന്നു. റഡാറുകളുടെ പ്രവർത്തനം എങ്ങനെയെന്ന് പോലും മോദി മനസ്സിലാക്കിയിട്ടില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു. ദേശീയ സുരക്ഷ ഒരു നിസ്സാര കാര്യമല്ല. പക്വതയില്ലാത്ത മോദിയുടെ ഇത്തരം പ്രസ്താവനകൾ കനത്ത ആഘാതമുണ്ടാക്കും. ഇത്തരത്തിലുള്ള ആളുകളൊന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയാകരുതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. Here is the clip of #EntireCloudCover pic.twitter.com/ePsAyQTmYi — Ankur Bhardwaj (@Bhayankur) May 11, 2019 Modis words are truly shameful. Most importantly, because they insult our Air Force as being ignorant and unprofessional. The fact that he is talking about all this is itself anti-national; no patriot would do this. pic.twitter.com/jxfGmdmlx7 — Sitaram Yechury (@SitaramYechury) May 11, 2019 FYI @narendramodi the radar to detect planes,cloud or no cloud has been there for decades. Even for the stealth ones. If not, other country's planes would be crisscrossing the skies firing away at will 🙄 This is what happens when you're stuck in the past. Get with it Uncle ji. https://t.co/sKYTAmz6jz — Divya Spandana/Ramya (@divyaspandana) May 12, 2019 Looks like the tweet got lost in the clouds. Luckily there are screen shots floating around to help pic.twitter.com/zSW7CsdhKL — Omar Abdullah (@OmarAbdullah) May 11, 2019 Content Highlights:Row Over PMs "Cloud Can Help Us Escape Radar" Comment On Air Strikes
from mathrubhumi.latestnews.rssfeed http://bit.ly/2DY94jR
via IFTTT
Sunday, May 12, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
മേഘങ്ങള്‍ ഉള്ള സമയത്തെ വ്യോമാക്രമണം തന്റെ ആശയമെന്ന് മോദി, ട്രോളിനൊടുവില്‍ ബിജെപി ട്വീറ്റ് മുക്കി
മേഘങ്ങള്‍ ഉള്ള സമയത്തെ വ്യോമാക്രമണം തന്റെ ആശയമെന്ന് മോദി, ട്രോളിനൊടുവില്‍ ബിജെപി ട്വീറ്റ് മുക്കി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment