ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രിയെ അനുകൂലിച്ചെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മറ്റു പ്രതിപക്ഷ പാർട്ടികളെയും സ്വന്തം പാർട്ടിയിലെ നേതാക്കളെത്തന്നെയും അദ്ഭുതപ്പെടുത്തി. അഞ്ചുവർഷത്തിനിടെ ഇതിനുമുമ്പ് ഒരിക്കൽ മാത്രമേ രാഹുൽ പ്രധാനമന്ത്രിയെ അനുകൂലിച്ചിട്ടുള്ളൂ. ഉറി സേനാക്യാമ്പ് ആക്രമണത്തിനു മറുപടിയായി പാക് അധീന കശ്മീരിൽ 2016 സെപ്റ്റംബറിൽ സൈന്യം മിന്നലാക്രമണം നടത്തിയപ്പോഴായിരുന്നു അത്. എന്നാൽ, ഒരാഴ്ചയ്ക്കകം അദ്ദേഹം നിലപാടുമാറ്റി. കോൺഗ്രസിന്റെ മാത്രമല്ല, മൊത്തം പ്രതിപക്ഷത്തിന്റെ പിന്തുണയാണ് രാഹുൽ ഇത്തവണ പ്രഖ്യാപിച്ചത്. രാഹുൽ, സർക്കാരിനെ പിന്തുണച്ചതോടെ മറ്റു കോൺഗ്രസ് നേതാക്കൾക്ക് കേന്ദ്രത്തെ പഴിക്കാൻ വഴിയൊന്നുമില്ലാതായി. എന്നാൽ, ഭീകരാക്രമണം ചെറുക്കുന്നതിൽ കേന്ദ്രസർക്കാർ വലിയ പരാജയമാണെന്ന് കോൺഗ്രസ് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. 40 ജവാൻമാരെ കൊല്ലാൻ പദ്ധതിയിട്ടതിനെക്കുറിച്ച് സർക്കാരിന് ഒരു തുമ്പും കിട്ടിയില്ല എന്നുപറയുന്നത് പരാജയം തന്നെയാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്വിയും പറഞ്ഞു. content highlights:Pulwama terror attack: Rahul Gandhi supports PM Modi
from mathrubhumi.latestnews.rssfeed http://bit.ly/2UVL07g
via
IFTTT
No comments:
Post a Comment