ഇതാ ഇതാണ് ആരാധകര്‍ ആഗ്രഹിച്ച മഞ്ഞപ്പട - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

ഇതാ ഇതാണ് ആരാധകര്‍ ആഗ്രഹിച്ച മഞ്ഞപ്പട

കൊച്ചി: കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിനെതിരേ കാഴ്ചവെച്ച പോരാട്ടവീര്യം ഇങ്ങ് കൊച്ചിയിലും പുറത്തെടുത്തപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിച്ച ബ്ലാസ്റ്റേഴ്സായി. സ്വന്തം മൈതാനത്ത് ചെന്നൈനെ വെള്ളം കുടിപ്പിച്ച മഞ്ഞപ്പട എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയം കൈവരിച്ചത്. 23, 55 മിനിറ്റുകളിൽ മത്തേജ് പൊപ്ലാറ്റ്നിക്കും 71-ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൾ സമദുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ലീഗിലെ 16 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ വിജയമാണിത്. ഈ സീസണിലെ ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന ആദ്യ വിജയവും. കളിയിലുടനീളം ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സ് അർഹിച്ച ജയം കൂടിയായിരുന്നു ഇത്. ബോൾ പൊസെഷനിലും ഗോൾ ഷോട്ടുകളിലുമെല്ലാം മഞ്ഞപ്പട എതിരാളികളെ പിന്നിലാക്കി. ഗോൾകീപ്പർ കരൺജിത്തിന്റെ ചില മിന്നുന്ന സേവുകളും നിർഭാഗ്യവും ചതിച്ചില്ലായിരുന്നെങ്കിൽ ഇതിനേക്കാൾ വലിയ മാർജിനിൽ ബ്ലാസ്റ്റേഴ്സ് ജയിക്കുമായിരുന്നു. ചെന്നൈയിൻ എഫ്.സിക്കെതിരേ കൊച്ചിയിൽ കിടിലൻ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പുറത്തെടുത്തത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ചെന്നൈനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു മഞ്ഞപ്പട. 23-ാം മിനിറ്റിൽ പെക്കൂസന്റെ ക്രോസിൽ നിന്ന് മത്തേജ് പൊപ്ലാറ്റ്നിക്കാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യം സ്കോർ ചെയ്തത്. പെക്കൂസന്റെ ലോ ക്രോസ് തടയുന്നതിനിടെ ഗോൾകീപ്പർ കരൺജിത്ത് സിങ്ങിന് പിഴച്ചപ്പോൾ പന്ത് ലഭിച്ച പൊപ്ലാറ്റ്നിക്ക് പന്ത് വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ ടീമിൽ നിന്ന് എന്ത് പ്രതീക്ഷിച്ചോ അതാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈനെതിരേ ആദ്യ പകുതിയിൽ പുറത്തെടുത്തത്. ആദ്യ പകുതിയിലുടനീളം ചെന്നൈയെ വിറപ്പിക്കുന്ന കളിയാണ് മഞ്ഞപ്പട പുറത്തെടുത്തത്. പല തവണ ഗോളിനടുത്തെത്തിയെങ്കിലും നിർഭാഗ്യം വിനയായി. പൊപ്ലാറ്റ്നിക്കിന്റെ ഒരു ഹെഡർ പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയിരുന്നു. 35-ാം മിനിറ്റിൽ പെക്കൂസൻ തൊടുത്ത തകർപ്പൻ വോളി കരൺജിത്ത് സിങ് കഷ്ടപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. സ്റ്റൊയാനോവിച്ച്, പൊപ്ലാറ്റ്നിക്ക്, സെയ്മിൻലെൻ ഡുംഗൽ എന്നിവർ ചേർന്ന മുന്നേറ്റങ്ങൾ പല തവണ ചെന്നൈ ഗോൾമുഖം വിറപ്പിച്ചു. ബ്ലാസ്റ്റേഴ്സ് പ്രസ്സിങ് ഗെയിം പുറത്തെടുത്തപ്പോൾ കളി ചെന്നൈനിന്റെ ഹാഫിലേക്ക് ചരുങ്ങി. മഞ്ഞപ്പടയുടെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതിയും തുടങ്ങിയത്. 48-ാം മിനിറ്റിൽ സഹലെടുത്ത ഫ്രീകിക്ക് വലയിലെത്തിക്കാൻ ഡുംഗലിന് സാധിച്ചില്ല. കേരളത്തിന്റെ തുടർച്ചയായുള്ള ആക്രമണങ്ങൾക്ക് 55-ാം മിനിറ്റിൽ അടുത്ത ഫലം ലഭിച്ചു. സഹൽ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് സ്റ്റൊയാനോവിച്ച്, പൊപ്ലാറ്റ്നിക്കിന് മറിച്ചുനൽകി. തകർപ്പൻ ഷോട്ടിലൂടെ പൊപ്ലാറ്റ്നിക്ക് പന്ത് വലയിലെത്തിച്ചു. 71-ാം മിനിറ്റിൽ മഞ്ഞപ്പടയുടെ വിജയമുറപ്പിച്ചു കൊണ്ട് സഹൽ ഗോൾപട്ടിക പൂർത്തിയാക്കി. സഹൽ തന്നെയാണ് ഈ നീക്കത്തിന് തുടക്കമിട്ടത്. സഹൽ നൽകിയ പാസ് ഡുംഗൽ ബോക്സിന് അരികിൽ നിന്നും മറിച്ചു നൽകിയപ്പോൾ ചെന്നൈ പ്രതിരോധത്തിൽ തട്ടിത്തെറിക്കുകയായിരുന്നു. ഇടതുമൂലയിലൂടെ ഓടിക്കറിയ സഹൽ തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലേക്ക് അടിച്ചു കയറ്റി. ബ്ലാസ്റ്റേഴ്സിനായുള്ള സഹലിന്റെ ആദ്യ ഗോളായിരുന്നു ഇത്. മത്സരം അവസാനിക്കാനിരിക്കെ രണ്ട് തകർപ്പൻ സേവുകളിലൂടെ ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് സിങ് കയ്യടി നേടി. മുൻ ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീത് ഈ കളിയിൽ ചെന്നൈയുടെ പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും നിരാശയായിരുന്നു ഫലം. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികൾക്ക് ആദരമർപ്പിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് മത്സരം ആരംഭിച്ചത്. വിജയത്തോടെ 16 മത്സരങ്ങളിൽ 14 പോയിന്റായ കേരളം പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കയറി. ചെന്നൈയിൻസ് അവസാന സ്ഥാനത്ത് തുടരുന്നു. പട്ടികയിൽ മുന്നിലുള്ള ഗോവയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. Content Highlights:isl kerala blasters against chennaiyin fc


from mathrubhumi.latestnews.rssfeed http://bit.ly/2X6n4Qg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages