ഇടക്കാല ബജറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 2, 2019

ഇടക്കാല ബജറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചതിന് പിന്നാലെ അതിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ഇടക്കാല ബജറ്റിന് ഭരണഘടനാ സാധുതയില്ലെന്നും അതിനാൽ ബജറ്റ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജിയെത്തിയിരിക്കുന്നത്. അഡ്വ. മനോഹർ ലാൽശർമയാണ് ബജറ്റ് അസാധുവാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഭരണഘടന പ്രകാരം പൂർണ ബജറ്റും വോട്ട് ഓൺ അക്കൗണ്ടും അവതരിപ്പിക്കാൻ മാത്രമേ സാധിക്കൂവെന്നാണ് ഹർജിയിൽ പറയുന്നത്. കാലാവധി തീരാൻ കുറച്ചുകാലം മാത്രം ബാക്കിയുള്ള സർക്കാരിന് പൂർണ ബജറ്റ് അവതരിപ്പിക്കാൻ സാധിക്കില്ലെന്നും കുറഞ്ഞ കാലത്തേക്കുള്ള ഭരണ ചിലവുകൾക്കായുള്ള വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കാനെ സാധിക്കൂവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. ഇടക്കാല ബജറ്റ് എന്നൊരു സംവിധാനം ഭരണഘടനാനുസൃതം അല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. ചികിത്സക്കായി പോയ ധനകാര്യ മന്ത്രി അരുൺജെയ്റ്റ്ലിക്ക് പകരം മന്ത്രി പീയൂഷ് ഗോയലാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. കർഷകർക്കും ഇടത്തരം വരുമാനക്കാർക്കും കൂടുതൽ ഇളവുകളും ആനൂകൂല്യങ്ങളും പ്രഖ്യാപിക്കുന്നതായിരുന്നു ബജറ്റ്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിനിടെയാണ് ബജറ്റ് റദ്ദാക്കണമെന്ന ആവശ്യവുമായി മനോഹർലാൽ ശർമ സുപ്രീംകോടതിയെ സമീപിച്ചത്. റിസർവ് ബാങ്കിന്റെ കരുതൽ ധനം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു എന്ന വിവാദങ്ങൾ നിലനിൽക്കെ കഴിഞ്ഞ ഡിസംബറിൽ മനോഹർലാൽ ശർമ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെ പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ 50,000 രൂപ പിഴയൊടുക്കി ഹർജി കോടതി തള്ളുകയാണുണ്ടായത്. Content Highlights:Plea in SC against interim Budget


from mathrubhumi.latestnews.rssfeed http://bit.ly/2G2ygs1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages