മുൻ എസ്.എഫ്.ഐ. നേതാവിനെതിരേ പണാപഹരണത്തിനും കേസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 2, 2019

മുൻ എസ്.എഫ്.ഐ. നേതാവിനെതിരേ പണാപഹരണത്തിനും കേസ്

കൊച്ചി : സ്ത്രീപീഡനക്കേസിൽ പ്രതിയായ മുൻ എസ്.എഫ്.ഐ. നേതാവിനെതിരേ പണാപഹരണത്തിനും കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. നായരമ്പലം സ്വദേശിയായ വ്യവസായി നൽകിയ പരാതിയിലാണ് ആലുവ സ്വദേശി ധനീഷിനെതിരേ കേസെടുത്തിരിക്കുന്നത്. നായരമ്പലം സ്വദേശിയായ ഒരു സുഹൃത്ത് വഴിയാണ് വ്യവസായി, പണം വാങ്ങി നൽകുന്നതിനായി ധനീഷിനെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു. പാർട്ടി സെക്രട്ടറിയാണെന്നും പാർട്ടിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണെന്നും പറഞ്ഞാണ് പ്രതിയെ പരിചയപ്പെടുത്തിയത്. പണം വാങ്ങി നൽകുമ്പോൾ അതിന്റെ പത്തു ശതമാനം നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടു. അഡ്വാൻസായി പതിനായിരം രൂപയും വാങ്ങി. സംസാരത്തിനിടയിൽ സി.പി.എം. നേതാവ് ചെയർമാനായ സ്ഥാപനത്തിൽ കരാർ ജോലികൾ ചെയ്യാൻ താത്പര്യമുണ്ടോ എന്ന് വ്യവസായിയോട് തിരക്കി. താത്പര്യം പ്രകടിപ്പിച്ചപ്പോൾ, സി.പി.എം. നേതാവിനെ ഫോണിൽ വിളിച്ച്, നേരിട്ട് സംസാരിക്കാൻ അനുവദിച്ചു. സി.പി.എം. നേതാവിനെ കാണേണ്ടതുപോലെ കാണണമെന്നും പ്രതി ധരിപ്പിച്ചു. പിറ്റേന്ന് സി.പി.എം. നേതാവിനെ സ്ഥാപനത്തിൽ പോയി കണ്ട പരാതിക്കാരൻ താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശദീകരിച്ച് തിരിച്ചുപോന്നു. അതിന് ശേഷം പ്രതി പരാതിക്കാരനെ കാണുകയും സി.പി.എം. നേതാവിന് വീടുവെച്ച വകയിൽ 30 ലക്ഷം കടമുണ്ടെന്ന് ധരിപ്പിച്ചു. 20 ലക്ഷം രൂപ അദ്ദേഹത്തിന് അഡ്വാൻസ് നൽകണമെന്നും കരാർ നൽകിക്കഴിഞ്ഞാൽ ബാക്കി 10 ലക്ഷം നൽകണമെന്നും ആവശ്യപ്പെട്ടു. അതിനുശേഷം പരാതിക്കാരൻ സി.പി.എം. നേതാവിനെ രണ്ട് പ്രാവശ്യം കാണുകയും ജോലിക്കാരുമായി ചെന്ന് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തു. എസ്റ്റിമേറ്റ് പ്രകാരം 33 കോടിയുടെ പ്രവൃത്തിയാണ് ഉണ്ടായിരുന്നത്. ഇതിനു ശേഷം വ്യവസായിക്ക് കിട്ടാനുണ്ടായിരുന്ന പണം വാങ്ങി നൽകാൻ പത്തു ലക്ഷം രൂപ അഡ്വാൻസ് നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പർ അയച്ചുകൊടുത്തു. എന്നാൽ സംശയം തോന്നിയതിനാൽ പരാതിക്കാരൻ പണം അയച്ചില്ല. ഇതേത്തുടർന്ന് പ്രതി ഭീഷണി പ്പെടുത്തിക്കൊണ്ടുള്ള വാട്സാപ്പ് സന്ദേശം അയച്ചു. അതിനുശേഷം പലകുറി ഭീഷണി ഉണ്ടായെന്നും ഒരിക്കൽ ഗുണ്ടയെ വിട്ട് ആക്രമിക്കാനുള്ള ശ്രമം നടന്നെന്നും പരാതിയിൽ പറയുന്നു. പണം വാങ്ങി നൽകുന്നതിനുള്ള കമ്മിഷനും സി.പി.എം. നേതാവിന് നൽകാനുള്ള പണവും ആവശ്യപ്പെട്ട് പ്രതി ഭീഷണിപ്പെടുത്തുകയാണെന്ന് കാട്ടിയാണ് വ്യവസായി പരാതി നൽകിയിരിക്കുന്നത്. മറ്റൊരു കേസിൽ പ്രതിയെ പോലീസ് പിടിച്ചതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നതെന്നും പറയുന്നുണ്ട്. ധനീഷിനെതിരേ പണാപഹരണത്തിന് കേസ് എടുത്തതായി അസി. പോലീസ് കമ്മിഷണർ കെ. ലാൽജി 'മാതൃഭൂമി'യോട് പറഞ്ഞു. content highlights:sfi leader, kochi


from mathrubhumi.latestnews.rssfeed http://bit.ly/2G79yqk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages