കാത്തിരിപ്പുകള്‍ക്ക് വിരാമം, പ്രാര്‍ത്ഥനകള്‍ വിഫലം; ആ മൃതദേഹം സലയുടേത് തന്നെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, February 8, 2019

കാത്തിരിപ്പുകള്‍ക്ക് വിരാമം, പ്രാര്‍ത്ഥനകള്‍ വിഫലം; ആ മൃതദേഹം സലയുടേത് തന്നെ

ലണ്ടൻ: ആരാധകരുടെ കാത്തിരിപ്പും പ്രാർത്ഥനയും വിഫലമായി. വിമാന യാത്രക്കിടെ കാണാതായ അർജന്റീനാ താരം എമിലിയാനൊ സല ഇനി തിരിച്ചുവരില്ല. വിമാനാവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സലയുടേത് തന്നെയാണെന്ന് ഡോർസെറ്റ് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയതെന്നും വ്യാഴാഴ്ച്ച രാത്രി സലയുടേതാണെന്ന് തിരിച്ചറിഞ്ഞെന്നും ഡോർസെറ്റ് പോലീസ് വ്യക്തമാക്കി. ജനുവരി 21-നാണ് ഇരുപത്തിയെട്ടുകാരനായ സല സഞ്ചരിച്ച ചെറുവിമാനം കാണാതായത്. സലയോടൊപ്പം പൈലറ്റ് ഡേവിഡ് ഇബോട്സണേയും കാണാതായിരുന്നു. പിന്നീട് ആഴ്ച്ചകൾ നീണ്ട തിരച്ചലിനൊടുവിൽ ഇംഗ്ലീഷ് ചാനലിൽ നിന്ന് വിമാനാവശിഷ്ടങ്ങളും ഒരു മൃതദേഹവും കണ്ടെത്തി.പക്ഷേ ഈ മൃതദേഹം ആരുടേതാണെന്ന് തിരച്ചിൽ നടത്തിയ എയർ അക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എ.എ.ഐ.ബി) പുറത്തുവിട്ടിരുന്നില്ല. പിന്നീട് പോർട്ട്ലാൻഡിലേക്ക് മാറ്റിയ ഈ മൃതദേഹം സലയുടേതാണെമ്മ് സ്ഥിരീകരണം വന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇംഗ്ലീഷ് ചാനലിൽ റിമോട്ടിൽ നിയന്ത്രിക്കാൻ സാധിക്കുന്ന ഉപകരണമുപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ എ.എ.ഐ.ബി വിദഗ്ധർ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. എന്നാൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. സലയുടെ മൃതദേഹം പോർട്ട്ലാൻഡിലേക്ക് മാറ്റുന്നു ജനുവരി 21-ാം തീയതി ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേക്കുള്ള യാത്രാമധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപം ഇംഗ്ലീഷ് ചാനലിന് മുകളിൽ വെച്ചാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് നാന്റെസ് വിട്ട് പുതിയ ക്ലബ്ബ് കാർഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു താരം. നേരത്തെ സല സഞ്ചരിച്ച വിമാനത്തിലേതെന്ന് കരുതുന്ന രണ്ട് സീറ്റുകൾ അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. പലതവണ നിർത്തി വെച്ച തിരച്ചിൽ പിന്നീട് ഫുട്ബോൾ ലോകത്തെ കടുത്ത സമ്മർദങ്ങളെത്തുടർന്ന് പുനരാരംഭിക്കുകയായിരുന്നു. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് സാലെ യാത്ര പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിൾ ടർബൈൻ എഞ്ചിനുള്ള പൈപ്പർ പി.എ-46 മാലിബു ചെറുവിമാനമാണ് കാണാതായത്. Emiliano Sala forever last goal 😥😥😥 #RIPSala pic.twitter.com/Mc1dKlu69P — DADDY THE SON✊ (@OpeyemiOfficial) February 8, 2019 Content Highlights: Body identified as Cardiff City footballer Emiliano Sala


from mathrubhumi.latestnews.rssfeed http://bit.ly/2GgXSRV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages