കൈയില്‍ ഏക് താരയുമായി ബാവുല്‍ ഗായകസംഘത്തിനൊപ്പം മമതാ ബാനര്‍ജി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, February 8, 2019

കൈയില്‍ ഏക് താരയുമായി ബാവുല്‍ ഗായകസംഘത്തിനൊപ്പം മമതാ ബാനര്‍ജി

കൊൽക്കത്ത: രാഷ്ട്രീയ-ഭരണ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ ബാവുൽ ഗായകരുമൊത്ത് ഗാനമാലപിച്ച് മമതാ ബാനർജി വീണ്ടും മാധ്യമശ്രദ്ധാകേന്ദ്രമായി. വ്യാഴാഴ്ചനടന്ന ബംഗാൾ ആഗോള വ്യാപാര ഉച്ചകോടിയിലാണ് സംഘഗാനത്തിൽ പങ്കു ചേർന്ന് സംസ്ഥാന മുഖ്യമന്ത്രി ഏവരുടേയും പ്രശംസ നേടിയത്. മുകേഷ് അംബാനി, സജ്ജൻ ജിൻഡാൽ തുടങ്ങി രാജ്യത്തെ പ്രമുഖ വ്യവസായികൾ പങ്കെടുത്ത ഉച്ചകോടിയിൽ ഉൾപ്പെടുത്തിയിരുന്ന കലാപരിപാടികളിൽ ബാവുൽഗാനവും ഉണ്ടായിരുന്നു.കുങ്കുമവർണത്തിലുള്ള വസ്ത്രം ധരിച്ച് ഏക് താരയുമായി വേദിയിലെത്തിയ ഗായകസംഘത്തിനൊപ്പം വെള്ള കോട്ടൺ സാരിയുടുത്ത് കൈയിൽ ഏക് താരയുമായി മമതയെത്തി. Kolkata: Bengal CM Mamata Banerjee joins Baul folk singers on the stage at Bengal Global Business Summit Report: @iindrojit More #ReporterDiary: https://t.co/FAHzdjSiWA pic.twitter.com/fKynt6wQLf — India Today (@IndiaToday) 7 February 2019 പ്രശസ്ത ബംഗാളി കവി ദ്വിജേന്ദ്രലാൽ റായിയുടെ "ധോനോ ധാന്നേ പുഷ്പേ ഭോരാ" എന്നു തുടങ്ങുന്ന ദേശഭക്തി ഗാനമാണ് സംഘത്തിനൊപ്പം മമത ആലപിച്ചത്. കവിതയെഴുത്തും ചിത്രമെഴുത്തുമായി നേരത്തെ കലാരംഗത്തെ തന്റെ പ്രതിഭ തെളിയിച്ച മമത ബാവുൽ ഗായകർക്കൊപ്പം പാടി. 2019 ഓടെ എൻഡിഎ സർക്കാരിന്റെ ഭരണം അവസാനിക്കുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ മമത പറഞ്ഞു. ലോക് സഭ തിരഞ്ഞെടുപ്പിന് ശേഷം പുതിയ വ്യാപാരനയം പ്രഖ്യാപിക്കുമെന്നും മമത കൂട്ടിച്ചേർത്തു. അടുത്തു തന്നെ പുതിയ കേന്ദ്രമന്ത്രിസഭ നിലവിൽ വരുമെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയിൽ പുതിയ മാറ്റങ്ങളുണ്ടാകുമെന്നും മമത പറഞ്ഞു. Content Highlights: Mamata Banerjee sings and swoons onstage at Bengal Business Summit


from mathrubhumi.latestnews.rssfeed http://bit.ly/2Dkg4q9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages