മുഖ്യമന്ത്രിക്കും കോടിയേരിക്കും സംഘപരിവാര്‍ മനസ് - മുല്ലപ്പള്ളി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 4, 2019

മുഖ്യമന്ത്രിക്കും കോടിയേരിക്കും സംഘപരിവാര്‍ മനസ് - മുല്ലപ്പള്ളി

കാസർഗോഡ്:മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘപരിവാർ മനസാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഏറ്റവും വലിയ ഒറ്റകക്ഷിയായാലും കോൺഗ്രസിന് കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കാൻ കഴിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജനമഹായാത്രയോട് അനുബന്ധിച്ച് കാസർഗോഡ് ഡി.സി.സിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം അന്തമായ കോൺഗ്രസ് വിരോധം വച്ചുപുലർത്തുന്നു. മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം വീണ്ടും വരണമെന്ന് സി.പി.എം ആഗ്രഹിക്കുന്നു. കർണ്ണാടകയിലും ഗോവയിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന കുതിരക്കച്ചവടത്തെ സി.പി.എം അപലപിക്കാത്തത് അതിന്റെ ഭാഗമാണ്.ജനാതിപത്യ മേതേതര ചേരികളെ അണിനിരത്തി ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്നും ഒഴിവാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതിന് വേണ്ടിയാണ് കോൺഗ്രസ് ത്യാഗങ്ങൾ സഹിക്കുന്നത്. കർണാടകയിൽ കോൺഗ്രസ് വലിയ കക്ഷിയായിട്ടും സഖ്യകക്ഷിക്ക് ഭരിക്കാൻ അവസരം നൽകിയതും അതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാര തുക നൽകണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടും ഇതുവരെ അവർക്ക് ഈ തുക നൽകാൻ പിണറായി സർക്കാരിനായിട്ടില്ല. എൻഡോസൾഫാൻ ദുരിതബാധിതരെ വഞ്ചിച്ച സർക്കാർ ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കാണിച്ച ശുഷ്കാന്തിയുടെ പിന്നിലെ ആത്മാർത്ഥ കേരള ജനത തിരിച്ചറിയുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കൽക്കട്ടയിൽ പ്രതിപക്ഷ ഐക്യറാലി സംഘടിപ്പിച്ച മമതാ ബാനർജിയുടെ സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം അപലപനീയമാണെന്നും മമതാ സർക്കാരിന് കേരളാ പ്രദേശ് കോൺഗ്രസിന്റെഎല്ലാ പിന്തുണയും നൽകുന്നതായുംമുല്ലപ്പള്ളി പ്രഖ്യാപിച്ചു. ബംഗാളിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ അപലപിക്കാൻ സി.പി.എം. എന്തുകൊണ്ട് തയ്യാറാകുന്നില്ല. 42,000 കോടിയുടെ കടത്തിലാണെന്നുംപാപ്പരായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട്കോടതിയെ സമീപിച്ച അനിൽ അംബാനിയുടെ പൊളിഞ്ഞ കമ്പനിക്ക് എന്തിനാണ് റഫാൽ ഇടപാട് നടത്താൻ കരാർ നൽകിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു സി.പി.എമ്മും ബി.ജെ.പിയുമാണ്. ബി.ജെ.പി ഈ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ല. കോൺഗ്രസ് പോരാട്ടം പ്രമുഖപാർട്ടിയായ സി.പി.എമ്മിനോടാണ്.കോൺഗ്രസ് ഏറ്റവും അനുയോജ്യരായ നേതാക്കളെയായിരിക്കും മത്സരരംഗത്തിറക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു. Content Highlights:Mullappally Ramachandran Against ChiefMinister


from mathrubhumi.latestnews.rssfeed http://bit.ly/2UK37gv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages