ന്യൂഡൽഹി: കേന്ദ്രസർക്കാരും മമതസർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ കൊൽക്കത്ത സംഭവത്തിൽഅടിയന്തിരവാദം കേൾക്കണമെന്ന സി ബി ഐ യുടെ ആവശ്യം തള്ളി സുപ്രീംകോടതി. ഹർജിനാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ബംഗാളിൽ അസാധാരണ സാഹചര്യമാണെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചെങ്കിലും കമ്മീഷണർ തെളിവ് നശിപ്പിച്ചെങ്കിൽ അതിനുള്ളതെളിവ് ഹാജരാക്കണമെന്ന്ജസ്റ്റിസ് നിർദേശിച്ചു.തെളിവുകളുമായി ഹാജരാകാൻ പോലീസ് കമ്മീഷണർ രാജീവ് കുമാറിന് നിർദേശം നൽകണമെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു.സിബിഐ സംഘത്തെ അനധികൃത തടങ്കലിൽവെച്ചെന്നുംസോളിസ്റ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. ബംഗാൾ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമെതിരെയാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്.ശാരദ , റോസ് വാലി ചിട്ടി തട്ടിപ്പ് കേസിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണം തടയാൻ കൊൽക്കത്ത പോലീസും സംസ്ഥാന സർക്കാരും ശ്രമിക്കുന്നുവെന്നാണ് സിബിഐ വാദം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായാണ് സിബിഐ കണ്ടെത്തൽ.കോടതിയലക്ഷ്യമാണ് പോലീസ് നടപടിയെന്നും സിബിഐ ഉദ്യോഗസ്ഥർക്ക് ഭീഷണിയുള്ളതിനാൽ അടിയന്തര നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെയായിരുന്നു സി.ബി.ഐയുടെ നടപടി എന്നാണ് ബംഗാൾ സർക്കാരിന്റെ നിലപാട്.
from mathrubhumi.latestnews.rssfeed http://bit.ly/2D7dgfM
via
IFTTT
No comments:
Post a Comment