വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകും

ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയ എമിഗ്രേഷൻ ബില്ലിലാണ് വ്യവസ്ഥയുള്ളത്. വിദേശത്തേക്ക് കുടിയേറുന്നവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും എമിഗ്രേഷൻ മാനേജ്മെന്റ് അതോറിറ്റിക്കു രൂപം നൽകും. വിദേശരാജ്യങ്ങളിൽ ആഭ്യന്തരപ്രശ്നങ്ങളും മറ്റുമുണ്ടാകുമ്പോൾ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഈ നിർദേശമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു. വിദേശത്തു പഠിക്കുകയും ജോലിനോക്കുകയും ചെയ്യുന്നവരുടെ കൃത്യമായ കണക്കും വിവരങ്ങളും ശേഖരിക്കുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളിൽ അവരെ രാജ്യത്തെത്തിക്കുന്നതിനും സംരക്ഷണം നൽകുന്നതിനും കഴിയുമെന്നാണ് കണക്കുകൂട്ടൽ. വിദ്യാർഥികളെ വിദേശത്തെത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കും. യു.എ.ഇ., അഫ്ഗാനിസ്താൻ, ബഹ്റൈൻ, ഇൻഡൊനീഷ്യ, ഇറാഖ്, കുവൈത്ത്, ലെബനൻ, തായ്ലാൻഡ്, ജോർദാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങി 18 രാജ്യങ്ങളിൽ ജോലിതേടി പോകുന്നവർക്ക് നിലവിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. Content Highlights:Govt to implement compulsory registration for students seeking higher education in foreign countries


from mathrubhumi.latestnews.rssfeed http://bit.ly/2RFv4UF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages