പലിശ കുറയും: റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

പലിശ കുറയും: റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

മുംബൈ: റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിൽ ഇത്തവണ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. ഇതോടെ 6.50 ശതമാനത്തിൽനിന്ന് 6.25ശതമാനമായി റിപ്പോ. റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ തുടരും. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനം പുറത്തുവിട്ടത്.17 മാസംമുമ്പ് 2017 ഓഗസ്റ്റിലാണ് ഇതിനുമുമ്പ് നിരക്ക് കുറച്ചത്. പണപ്പെരുപ്പം വൻതോതിൽ കുറഞ്ഞതിനാൽ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നു. അമേരിക്കയിൽ കേന്ദ്ര ബാങ്ക് നിരക്ക് കൂട്ടുന്നതിന്റെ വേഗം കുറയ്ക്കുമെന്ന പ്രതീക്ഷയും തീരുമാനത്തെ സ്വാധീനിച്ചു. ഇതിനുമുമ്പ് ഒക്ടോബറിലെ നയ അവലോകനത്തിൽ നിരക്കിൽ മാറ്റംവരുത്തിയിരുന്നില്ല. പണപ്പെരുപ്പം ഡിസംബറിൽ 2.2 ശതമാനമായാണ് കുറഞ്ഞത്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആർബിഐയുടെ ഇടക്കാല ലക്ഷ്യം നാലുശതമാനത്തിലെത്തിക്കുകയായിരുന്നു. അതിനേക്കാൽ താഴ്ന്നതും നിരക്ക് കുറയ്ക്കലിന് പ്രേരണയായി.അടുത്ത വായ്പ നയ അവലോകനയോഗം ഏപ്രിൽ രണ്ടു മുതൽ നാലുവരെ നടക്കും. RBI lowers repo rate by 25 bps


from mathrubhumi.latestnews.rssfeed http://bit.ly/2Svq9u2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages