ഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

ഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽതിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാർട്ടികൾ വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി വാട്സ്ആപ്പ് കമ്മ്യൂണിക്കേഷൻ മേധാവി കാൾ വൂഗ്. ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നിൽക്കെയാണ് പരസ്പര പഴിചാരലിനും പാരവെയ്പിനും രാഷ്ട്രീയകക്ഷികൾവാട്സ്ആപ്പ് ഉപയോഗിക്കുന്നുവെന്നുള്ള റിപ്പോർട്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനായി കർണാടക തിരഞ്ഞെടുപ്പ് കാലത്ത് വാട്സ്ആപ്പ് ഉപയോഗിച്ചതായി കാൾ വൂഗ് കൂട്ടിച്ചേർത്തു. അനാവശ്യ ഉപയോഗം തുടരുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത്തരം അക്കൗണ്ടുകൾ മരവിക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകിയതായുംവൂഗ് വെളിപ്പെടുത്തി. തങ്ങൾഒരുഡസനിലധികം ഗ്രൂപ്പുകളിൽ സജീവമാണെന്ന് ബിജെപി-കോൺഗ്രസ് പ്രവർത്തകർ ഡിസംബറിൽ നടന്ന രാജസ്ഥാൻ തിരഞ്ഞെടുപ്പിനിടെ റോയിട്ടേഴ്സിന്റെ റിപ്പോർട്ടറോട് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങൾക്കും വാട്സ് ആപ്പ് ഉപയോഗിച്ചു വരുന്നതായി വൂഗ് പറഞ്ഞു. വാട്സ്ആപ്പ് ഒരു തരത്തിലും രാഷ്ട്രീയ പ്രക്ഷേപണനിലയമല്ലെന്നും തിരഞ്ഞെടുപ്പ് വിരുദ്ധപ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന് കർശനനിർദേശമുള്ളതിനാൽ ദുരുപയോഗം തടയാനുള്ള നടപടികൾ ആരംഭിച്ചതായും വൂഗ് അറിയിച്ചു. ദുരുപയോഗം നടത്തുന്ന ഇരുപത് ലക്ഷത്തിലധികം അക്കൗണ്ടുകൾ മാസം തോറും മരവിപ്പിക്കുന്നുണ്ടെന്നും വൂഗ് കൂട്ടിച്ചേർത്തു. Content Highlights: Indian Political Parties Misuse the App says Whatsapp top official


from mathrubhumi.latestnews.rssfeed http://bit.ly/2MUTfxo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages