യോഗ്യതയില്ലാത്തവരെ സ്ഥിരപ്പെടുത്തി:എ.കെ ബാലനെതിരെ ആരോപണവുമായി പി.കെ ഫിറോസ്‌ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 11, 2019

യോഗ്യതയില്ലാത്തവരെ സ്ഥിരപ്പെടുത്തി:എ.കെ ബാലനെതിരെ ആരോപണവുമായി പി.കെ ഫിറോസ്‌

കോഴിക്കോട്: മന്ത്രി എ.കെ.ബാലന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയടക്കം വിദ്യാഭ്യാസ യോഗ്യതയില്ലാത്ത നാല് പേരെ പട്ടികജാതി-വർഗ വകുപ്പിന് കീഴിലുള്ള കിർത്താഡ്സിൽ സ്ഥിരപ്പെടുത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. കിർത്താഡ്സിലെ താത്ക്കാലിക ജീവനക്കാരായിരുന്ന എഴുത്തുകാരി ഇന്ദു വി.മേനോനടക്കമുള്ളവരെ ചട്ടങ്ങൾ മറികടന്ന സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം. എ.എൻ മണിഭൂഷൺ, മിനി പി.വി, സജിത് കുമാർ എസ്.വി എന്നിവരാണ് യോഗ്യതയില്ലാതെ സ്ഥിരം നിയമനം നേടിയ മറ്റു കരാർ ജീവനക്കാരെന്നും ഫിറോസ് ആരോപിക്കുന്നു. വിവിധ വകുപ്പുകളുടെ എതിർപ്പുകൾ മറികടന്ന്ചട്ടം 39 പ്രകാരമാണ് ഇവരുടെ നിയമനമെന്നാണ് ഫിറോസിന്റെ ആരോപണം. എ.കെ.ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായതിന് പിന്നാലെ തന്നെ മണിഭൂഷണ് സ്ഥിരം നിയമനം ലഭിച്ചു. ഇത് മറച്ചുവെക്കാനും സാധൂകരിക്കാനുമാണ് മറ്റുള്ളവരുടെ നിയമനം നടത്തിയത്. എംഫിലും പിച്ച്എച്ച്ഡിയും യോഗ്യത വേണ്ട പോസ്റ്റുകളിലാണ് എംഎ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവരെ നിയമച്ചിരിക്കുന്നത്. നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ്, വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില, കോഴിക്കോട് മാൻഹോളിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന എന്നിവർക്ക് ജോലി നൽകിയ ചട്ടം ഉപയോഗിച്ചാണ് ഇവരേയും സ്ഥിരപ്പെടുത്തിയത്. ധനവകുപ്പും നിയമവകുപ്പും ഭരണപരിക്ഷകരണ വകുപ്പും എതിർത്തിട്ടും നിയമനം നടത്തിയെന്നും ഫിറോസ് ആരോപിച്ചു. Content Highlights:pk firos against ak balan for -Kirtads unqualified appointment


from mathrubhumi.latestnews.rssfeed http://bit.ly/2UQ9E9a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages