ദുബായ്: പ്രായമേറിയാലും തളരില്ലെന്ന വാശിയിലാണ് തെഹെംതെൻ ഹോമി ധുഞ്ചിബോയ് മെഹ്ത എന്ന 97 വയസുകാരൻ. അടുത്ത നാല് കൊല്ലത്തേക്ക് കൂടി ഡ്രൈവിങ് ലൈസൻസ് പുതുക്കി എടുത്തിരിക്കുകയാണ് ഇദ്ദേഹം. മൂന്നു കൊല്ലം കൂടി വാഹനമോടിച്ചാടിച്ചാൽ ദുബായ് റോഡുകളിൽ വണ്ടിയോടിക്കുന്ന ആദ്യ നൂറ് വയസുകാരനാവും മെഹ്ത. ഒറ്റയ്ക്ക് ജീവിക്കുന്ന മെഹ്തയ്ക്ക് പക്ഷെ വണ്ടിയോടിക്കുന്നതിൽ കമ്പം കുറവാണ്. വാഹനം നമ്മെ അലസരാക്കും എന്നാണ് മെഹ്തയുടെ അഭിപ്രായം. നടക്കാനേറെ ഇഷ്ടപ്പെടുന്ന മെഹ്ത ദിവസും നാല് മണിക്കൂർ വരെ നടക്കാറുണ്ട്. ഏറെക്കാലമായി ദുബായിൽ താമസിക്കുന്ന മെഹ്ത അവിവാഹിതനാണ്. ഇദ്ദേഹം 2004 ലാണ് അവസാനമായി വാഹനമോടിച്ചത്. പൊതു ഗതാഗതസൗകര്യങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കാനാണ് ഇദ്ദേഹത്തിനിഷ്ടം. നടക്കുന്നതാണ് തന്റെ ആരോഗ്യത്തിന്റെയും ദീർഘായുസിന്റേയും രഹസ്യമെന്ന് മെഹ്ത ആവർത്തിക്കുന്നു. 1980-ൽ ദുബായിലെത്തി ഫൈവ് സ്റ്റാർ ഹോട്ടലിൽ അക്കൗണ്ടന്റായി ജോലിയാരംഭിച്ച മെഹ്തയെ 2002-ൽ പ്രായം 80 ആയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിഞ്ഞു പോകാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. യുകെയിൽ താമസിക്കുന്ന ഇളയ സഹോദരി മാത്രമാണ് മെഹ്തയുടെ ഏകബന്ധു. അതിനാൽ ദുബായിൽ തന്നെ തുടരാൻ മെഹ്ത തീരുമാനിക്കുകയായിരുന്നു.ഇടയ്ക്ക് സഹോദരിയെ ഇദ്ദേഹം സന്ദർശിക്കാറുണ്ട്. ഇന്ത്യൻവംശജനായ കെനിയനാണ് മെഹ്ത. മറ്റൊരു 97 കാരൻ തന്റെ ഡ്രൈവിങ് ലൈസൻസ് തിരിച്ചേൽപിച്ച സാഹചര്യവും ഇതേ ദിവസം ഉണ്ടായി. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് II ന്റെ ഭർത്താവും രാജകുമാരനുമായ ഫിലിപ്പിന് മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടർന്ന് തന്റെ ലൈസൻസ് തിരിച്ചേൽപിക്കേണ്ടി വന്നിരിക്കുകയാണ്. ജനുവരിയിൽ നടന്ന സംഭവത്തെ തുടർന്നാണ് ഇദ്ദേഹത്തിന് ലൈസൻസ് മടക്കി നൽകേണ്ടി വന്നത്. Content Highlights: 97 Year Old Indian-Origin Man Renews Dubai Licence
from mathrubhumi.latestnews.rssfeed http://bit.ly/2GyFT93
via
IFTTT
No comments:
Post a Comment