സൈനികര്‍ 'കൊല്ലപ്പെട്ടു'എന്നതിന് പകരം'രക്തസാക്ഷിയായി'എന്നാക്കണമെന്ന് ഹര്‍ജി; ധൃതിയില്ലെന്ന് കോടതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

സൈനികര്‍ 'കൊല്ലപ്പെട്ടു'എന്നതിന് പകരം'രക്തസാക്ഷിയായി'എന്നാക്കണമെന്ന് ഹര്‍ജി; ധൃതിയില്ലെന്ന് കോടതി

ന്യുഡൽഹി: സൈനികർക്ക് ജോലിയുടെ ഭാഗമായി ജീവൻ നഷ്ടപ്പെടുമ്പോൾകൊല്ലപ്പെട്ടു എന്ന വാക്ക് ഉപയോഗിക്കുന്നതിന് പകരം രക്തസാക്ഷിയെന്നോ ശഹീദെന്നോ വിശേഷിപ്പിക്കാൻ മാധ്യമങ്ങൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി.എന്നാൽ അടിയന്തരമായി ഹർജിയിൽ വാദം കേൾക്കണമെന്ന ആവശ്യം കോടതി തള്ളി. ഈ ഹർജിയിൽ ധൃതിപിടിച്ച് വാദം കേൾക്കേണ്ട കാര്യമില്ലെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് സി.ഹരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. അഭിഷേക് ചൗധരി എന്ന അഭിഭാഷകനാണ് ഹർജിയുമായി വെള്ളിയാഴ്ച കോടതിയെ സമീപിച്ചത്. ഇതാരുടേയും ജാമ്യാപേക്ഷയല്ല. ആരുടേയും സ്വാതന്ത്ര്യം അപകടത്തിലുമല്ല. ഇന്ന് പരിഗണിക്കാനാവില്ല. ഒരു ധൃതിയുമില്ല. സാധാരണ ഹർജിയായി തിങ്കാളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യാമെന്നും കോടതി അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക്ശേഷമാണ് അഭിഷേക് ചൗധരി അടിയന്തരമായി വാദം കേൾക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. എല്ലാം നിങ്ങളോട് ഞങ്ങൾ പറയേണ്ടതില്ലെന്നും താങ്കളത് മനസ്സിലാക്കണമെന്നും കോടതി അഭിഭാഷകനോട് പറഞ്ഞു. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇയാൾ കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ടു, മരിച്ചു എന്ന വാക്കുകൾക്ക് പകരം ബഹുമാനം നൽകുന്ന രക്തസാക്ഷിയെന്നോ ശഹീദെന്നോ നൽകാൻ മാധ്യമങ്ങളോട് ആവശ്യപ്പെടണമെന്നാണ് ചൗധരിയുടെ ആവശ്യം. Content Highlights:Not Today. Theres No Urgency: Delhi Court to Petitioner on Using Martyr Over Killed in Reports


from mathrubhumi.latestnews.rssfeed http://bit.ly/2N9CleJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages