ഉപതിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു-കോടിയേരി ബാലകൃഷ്ണന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

ഉപതിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു-കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുമുന്നണിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുസർക്കാർ അധികാരത്തിലെത്തിയ ശേഷം തദ്ദേശസ്ഥാപനങ്ങളിലേക്ക് 14 ഘട്ടങ്ങളിലായി വിവിധ ഉപതിരഞ്ഞെടുപ്പുകൾ നടന്നുവെന്നും ഇതിൽ ഇടതുമുന്നണിക്കായിരുന്നു മേൽക്കൈ എന്നും കോടിയേരി അവകാശപ്പെട്ടു. ചെങ്ങന്നൂരിൽ വിജയിച്ചതും മലപ്പുറം, വേങ്ങര ഉപതിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ വർധിച്ചതും ജനങ്ങൾ ഇടതുപക്ഷത്തിന് ഒപ്പമാണെന്നതിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു. ആർഎസ്എസിനോട് പോരാടുന്നത് ഇടതുപക്ഷമാണെന്ന് ജനങ്ങൾക്കറിയാം. അതുകൊണ്ടാണ് ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത്. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേകളിൽ കാര്യമില്ല. 2004-ൽ പല സർവേകളും തെറ്റി. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിലെ അഭിപ്രായ സർവേയിലും കണക്കുകൾ തെറ്റി. അതിനാൽ അഭിപ്രായ സർവേയിലൊന്നും കാര്യമില്ല- കോടിയേരി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിലും പതിവുപോലെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുമെന്നും അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകിയാണ് സംസ്ഥാന സർക്കാർ വികസനപദ്ധതികൾ നടപ്പാക്കുന്നതെന്നും കോടിയേരി അറിയിച്ചു. ക്രമസമാധാനരംഗത്തും കേരളം നേട്ടംകൈവരിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളും കുറഞ്ഞു. ഇത് ഇടതുസർക്കാരിന്റെ ഇടപെടലിന്റെ ഫലമാണ്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാണ് എൽ.ഡി.എഫ്. ജാഥകൾ പര്യടനം നടത്തുന്നത്. വടക്കൻ,തെക്കൻ മേഖലാ ജാഥകൾ മാർച്ച് രണ്ടിന് തൃശ്ശൂരിൽ സമാപിക്കും. സമാപന ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും- കോടിയേരി വിശദീകരിച്ചു. Content Highlights:cpm state secretary kodiyeri feels confident on local body by election results


from mathrubhumi.latestnews.rssfeed http://bit.ly/2tnqlgB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages