ആന പരിപാലനത്തിന് പുതിയ ചട്ടം: നിത്യവും നൽകേണ്ടത് മൂന്നുകിലോ ചോറ്; 250 കിലോ പച്ചിലത്തീറ്റ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

ആന പരിപാലനത്തിന് പുതിയ ചട്ടം: നിത്യവും നൽകേണ്ടത് മൂന്നുകിലോ ചോറ്; 250 കിലോ പച്ചിലത്തീറ്റ

കോട്ടയം: ആന പരിപാലനം ഇനി 'ആനപ്പണി'യാകും. ആനകൾക്ക് ആറുമാസത്തിലൊരിക്കൽ ലബോറട്ടറി പരിശോധന കർശനമാക്കി വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുരേന്ദ്രകുമാർ ഉത്തരവിട്ടു. രോഗം വന്ന് ചരിയുന്ന നാട്ടാനകളുടെ എണ്ണം കൂടിയതോടെയാണ് കർശന നിബന്ധനകളുമായി വനം-വന്യജീവി വകുപ്പ് രംഗത്തെത്തിയത്. ആനയുടമകൾക്കും പാപ്പാന്മാർക്കും ആഘോഷനടത്തിപ്പുകാർക്കും പുതിയ പരിപാലനച്ചട്ടങ്ങളും നൽകും. 2018-ൽ 34 ആനകളാണ് കേരളത്തിൽ ചരിഞ്ഞത്. കൃത്യസമയത്ത് രോഗപരിശോധനകൾ നടത്താത്തതും ചികിത്സ ലഭ്യമാക്കാത്തതുമാണ് മരണനിരക്കു കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ. ചരിഞ്ഞ ആനകളിൽ പലതിനും മതിയായ തീറ്റയോ വെള്ളമോ നൽകിയിരുന്നില്ലെന്നും കണ്ടെത്തി. ആറുമാസം കൂടുമ്പോൾ ലാബ് പരിശോധനയിലൂടെ ആനകളുടെ ആരോഗ്യസ്ഥിതി അധികൃതർ മനസ്സിലാക്കണം. രക്തപരിശോധന നടത്തി ഹീമോഗ്ലോബിൻ, ടി.എൽ.ഡി.സി., എൽ.എഫ്.ടി., ആർ.എഫ്.ടി. എന്നിവ വിലയിരുത്തണം. മൂത്രം, പിണ്ടം എന്നിവയും പരിശോധിക്കണം. ടെസ്റ്റോസ്റ്റെറോൺ, കോർട്ടിസോൾ നിലയും നോക്കണം. കൃത്യമായ ഇടവേളകളിൽ പാദം, ദന്തങ്ങൾ എന്നിവ പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എലിഫെന്റ് സ്ക്വാഡിലെ ഡോക്ടർമാരുടെ ചുമതലയിലാണ് പരിശോധന. ലാബ് പരിശോധനയെ അടിസ്ഥാനമാക്കി, ഈ സ്ക്വാഡിലെ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കണം. ആഹാരകാര്യത്തിലും നിബന്ധനകളുണ്ട്. അവ ചുവടെ: 15 വയസ്സിനു മുകളിൽ പ്രായമുള്ള ആനകൾക്ക് ദിവസവും മൂന്നുകിലോ ചോറ്, ഗോതമ്പ്-നാലു കി.ഗ്രാം, റാഗി-മൂന്ന് കി.ഗ്രാം, മുതിര-അര കി.ഗ്രാം, ചെറുപയർ-അര കി.ഗ്രാം, ഉപ്പ്-100 ഗ്രാം, മഞ്ഞൾപ്പൊടി-10 ഗ്രാം, ശർക്കര-150 ഗ്രാം, മിനറൽ മിക്സ്ചർ-150 ഗ്രാം, പനമ്പട്ട, തെങ്ങോല, പുല്ല് തുടങ്ങിയ പച്ചിലത്തീറ്റ-250 കി.ഗ്രാം എന്നിവ പ്രതിദിനം നൽകണം. ചെറുപ്രായത്തിലുള്ള ആനകൾക്ക് കുറഞ്ഞ അളവും നിശ്ചയിച്ചിട്ടുണ്ട്. ആഹാര രജിസ്റ്ററും വെറ്ററിനറി ഡോക്ടർ പരിശോധിക്കണം. പരിശോധന മനുഷ്യർക്കുള്ള ലാബിൽ -ഡോ. സാബു സി.ഐസക്ക്, വെറ്ററിനറി സർജൻ, എലിഫെന്റ് സ്ക്വാഡ്, കോട്ടയം. മറ്റു വളർത്തുമൃഗങ്ങൾക്ക് കേരളത്തിൽ വെറ്ററിനറി ലാബുണ്ടെങ്കിലും അവിടെ ആനകളുടെ പരിശോധനകൾക്ക് സൗകര്യമില്ല. അതിനാൽ, മനുഷ്യർക്കുള്ള ലാബിൽത്തന്നെ, അതേ കിറ്റ് ഉപയോഗിച്ച് സാമ്പിൾ പരിശോധിക്കും. നിലവിൽ മദപ്പാടിലുള്ള ആനകളുടെ പരിശോധന ഇത്തരത്തിൽ കുറ്റമറ്റ രീതിയിൽ നടത്തുന്നുണ്ട്.


from mathrubhumi.latestnews.rssfeed http://bit.ly/2SbS9Dy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages