കൈവീശല്‍ ഭാവനയിലുള്ള ആള്‍ക്കൂട്ടത്തിനു നേര്‍ക്ക്; മോദിക്കെതിരെ പരിഹാസവുമായി മെഹ്ബൂബ മുഫ്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

കൈവീശല്‍ ഭാവനയിലുള്ള ആള്‍ക്കൂട്ടത്തിനു നേര്‍ക്ക്; മോദിക്കെതിരെ പരിഹാസവുമായി മെഹ്ബൂബ മുഫ്തി

ന്യൂഡൽഹി: ജമ്മു കശ്മീർ സന്ദർശനത്തിനിടെ കൈവീശുന്ന പ്രധാനമന്ത്രിയുടെ വീഡിയോയെ പരിഹസരിച്ച് മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ. ഇല്ലാത്ത ആൾക്കൂട്ടത്തിനു നേരെയാണ് കാമറയ്ക്കു മുന്നിൽ മോദി കൈവീശുന്നതെന്ന് വാർത്താ ഏജൻസി പുറത്തുവിട്ട വീഡിയോയ്ക്കൊപ്പം അവർ ട്വീറ്റ് ചെയ്തു. ഞായറാഴ്ചയാണ് മോദി ജമ്മുകശ്മീരിലെ ശ്രീനഗർ, ലേ എന്നിവിടങ്ങൾ സന്ദർശിച്ചത്. ശ്രീനഗറിലെ ദാൽ തടാകത്തിൽ ബോട്ട് സവാരിക്കിടെ മോദി കൈ വീശുന്ന വീഡിയോകളാണ് പുറത്തുവന്നത്. തണുപ്പ് വസ്ത്രങ്ങളും കൂളിങ് ഗ്ലാസും അണിഞ്ഞ് ബോട്ടിൽ നീങ്ങുന്ന മോദി കരയിൽ നിൽക്കുന്ന ജനക്കൂട്ടത്തിനു നേർക്കെന്ന മട്ടിലാണ് കൈവീശുന്നത്. എഎൻഐ അടക്കമുള്ള വാർത്താ ഏജൻസികൾ ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ, ബിജെപിയുടെ ഭാവനയിലുള്ള കശ്മീരിലെ എണ്ണമറ്റ സുഹൃത്തുക്കൾക്കു നേർക്കാണ് മോദി കൈവീശിയതെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. മോദി ദാൽ തടാകത്തിൽ സവാരി നടത്തുന്നതിനിടെ ജനക്കൂട്ടമൊന്നും ഉണ്ടായിരുന്നില്ലെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് വിഘടനവാദികൾ മേഖലയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഫലമായി ആളൊഴിഞ്ഞ തടാകതീരത്തിന്റെ ദൃശ്യങ്ങളും മോദിയുടെ ചിത്രങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. For the those who are asking , the 👋 is for BJPs countless imaginary 'friends' in Kashmir. https://t.co/l0YPq2oiVy — Mehbooba Mufti (@MehboobaMufti) February 4, 2019 നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും മോദിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തു. മോദിടെ നേർക്ക് തിരികെ കൈവീശുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്താത്തത് തെറ്റായിപ്പോയെന്നും ശൂന്യമായ തടാകത്തിനു നേർക്കാണ് മോദി കൈവീശുന്നതെന്ന് വീഡിയോ കാണുന്നവർ ധരിക്കുമെന്നും അദ്ദേഹം കുറിച്ചു. This camera person has done the Hon PM a huge disservice by not showing all the people furiously waving back because there is no way the PM would be waving at an empty lake. https://t.co/YJoEfX8DJ3 — Omar Abdullah (@OmarAbdullah) February 4, 2019 കോൺഗ്രസ് നേതാവ് സൽമാൻ നിസാമിയും മോദിയെ പരിഹസിച്ച് രംഗത്തെത്തി. പർവതങ്ങൾക്കു നേരെയുള്ള കൈവീശൽ എന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു ട്വീറ്റ്. പരിസരത്തെങ്ങും ജനങ്ങളൊന്നുമില്ലാതെ കാമറയ്ക്കു വേണ്ടിയുള്ളതാണ് മോദിയുടെ കൈവീശലെന്നും മോദിയുടെ ഫോട്ടോഷൂട്ടാണ് ദാൽ തടാകത്തിൽ നടന്നതെന്നും അദ്ദേഹം മറ്റു ട്വീറ്റുകളിലും പരിഹസിക്കുന്നു. Waving to the mountains ....! pic.twitter.com/SzkPmQ5ZUk — Salman Nizami (@SalmanNizami_) February 4, 2019 Modis photoshoot in Dal Lake Kashmir today; But who is he waving at? Watch till end.... 😉 pic.twitter.com/1O0WPXCYi3 — Salman Nizami (@SalmanNizami_) February 3, 2019 Content Highlights:Waving At Imaginary Friends, Mehbooba Mufti, Narendra Modi, Dal Lake


from mathrubhumi.latestnews.rssfeed http://bit.ly/2DT9Qiq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages