'കേസ് ഗൗരവമുള്ളതല്ല; കോണ്‍ഗ്രസിനൊപ്പം നിൽക്കും': വദ്രക്കേസിൽ മമത - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

'കേസ് ഗൗരവമുള്ളതല്ല; കോണ്‍ഗ്രസിനൊപ്പം നിൽക്കും': വദ്രക്കേസിൽ മമത

കൊൽക്കത്ത: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി. ഗൗരവമുള്ള കേസല്ല. സാധാരണപോലെ നോട്ടീസ് എല്ലാവർക്കും അയക്കുന്നുവെന്നേയുള്ളൂ. അതുകൊണ്ട് ഞങ്ങൾ (കോൺഗ്രസും തൃണമൂൽ കോൺഗ്രസും)ഒരുമിച്ചാണ് നിൽക്കുന്നത്. ഞങ്ങൾ ഒറ്റക്കെട്ടാണ്- വദ്രയുടെ ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് മമത പറഞ്ഞു. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കേന്ദ്രം മനഃപൂർവം ചെയ്യുന്നതാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാനായി ബുധനാഴ്ചയാണ് വദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായത്. ലണ്ടനിൽ ബ്രയൺസ്റ്റൻ സ്ക്വയറിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യൽ. സി ബി ഐ കേസിൽ കേന്ദ്രവുമായി കൊമ്പുകോർത്ത മമതയെ രാഹുൽ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. content highlights:mamata banejee on questioning of robert vadra on money laundering case, mamata banerjee, robert vadra, priyanka gandhi


from mathrubhumi.latestnews.rssfeed http://bit.ly/2TAICTh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages