ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്

കൊച്ചി: കൊച്ചി ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിൽസംഭവത്തിന് ശേഷം പ്രതികൾ മുംബൈയിലേക്ക് ഫോൺവഴി ബന്ധപ്പെടാൻ ശ്രമിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്. മുംബൈയിൽരജിസ്റ്റർചെയ്തിട്ടുള്ള രണ്ട് നമ്പറുകളിൽ നിന്നുമാണ് കോളുകൾ പോയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. നടി ലീനാ പോളിന്റെ നെയിൽ ആർട്ടിസ്ട്രി സ്ഥിതിചെയ്യുന്ന ടവർ ലൊക്കേഷനിൽ പ്രതികളുടേതെന്ന് കരുതുന്ന മൊബൈൽ നമ്പറിൽ നിന്ന് വെടിവെയ്പ്പിന് ശേഷം മുംബൈയിലേക്ക് ഫോൺവഴി ബന്ധപ്പെടാൻ ശ്രമിച്ചു. ഈ ഫോൺകോളുകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.പ്രതികൾമുംബൈ ബന്ധമുള്ളവരാണെന്നാണ് പോലീസ് അനുമാനം. എന്നാൽകേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രവി പൂജാരി കൊച്ചി വെടിവെയ്പ്പിന് ശേഷവും സമാനരീതിയിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി വ്യക്തമാകുന്നുണ്ട്.കഴിഞ്ഞ ഡിസംബർ 15 നായിരുന്നു ബ്യൂട്ടിപാർലർ വെടിവെയ്പ്പ് നടന്നത്. എന്നാൽ ഈ സംഭവത്തിന് ശേഷംഭീഷണിപ്പെടുത്തി പണം തട്ടാൻശ്രമിച്ചതായി വ്യക്തമാക്കി രവി പൂജാരിക്കെതിരേ മുംബൈ പോലീസ് കേസ് രജ്സ്റ്റർ ചെയ്തിട്ടുണ്ട്. Content Highlights:Kochi Shooting Police Get Evidence About Culprits


from mathrubhumi.latestnews.rssfeed http://bit.ly/2Sf7Zx3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages