രവി പൂജാരി വന്നാൽ കാപ്പിമുട്ടി കൊണ്ട് അടിച്ചോടിക്കും; ഭീഷണിക്ക് മലയാളി ബന്ധം -പിസി ജോർജ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

രവി പൂജാരി വന്നാൽ കാപ്പിമുട്ടി കൊണ്ട് അടിച്ചോടിക്കും; ഭീഷണിക്ക് മലയാളി ബന്ധം -പിസി ജോർജ്

തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരിയിൽ നിന്ന് തനിക്ക് നെറ്റ്കോൾ ലഭിച്ചിരുന്നുവെന്നും സംസാരത്തിനിടയ്ക്ക് ഫ്രാങ്കോയെ രക്ഷിക്കാനിറങ്ങാൻ തനിക്ക് എന്ത് കാര്യം എന്ന് മലയാളത്തിൽ ചോദിച്ചതായും പി.സി.ജോർജ്. +8244 എന്ന നമ്പറിൽ നിന്നുമാണ് തനിക്ക് ഫോൺകോൾ ലഭിച്ചത്. സംസാരത്തിനിടയ്ക്ക് ഒരാൾമലയാളത്തിൽസംസാരിച്ചിരുന്നു.ഫ്രാങ്കോയെ രക്ഷിക്കാനിറങ്ങാൻ താൻ ആരാണെന്നാണ് ചോദിച്ചത്. അതും നല്ല ശുദ്ധ മലയാളത്തിലാണ്. അതുകൊണ്ട് തന്നെ മലയാളി ബന്ധമുണ്ടെന്നാണ് കരുതുന്നത്. അധോലോക ഗുണ്ടകളുടെ വിളയാട്ടം കേരളത്തിലേക്കും വ്യാപിക്കുന്നതിന്റെ തെളിവാണ് ഇത്. ഈ ഗുണ്ടാവിളയാട്ടത്തിനെതിരേ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കണം.പോലീസ് കൃത്യമായ നടപടി സ്വീകരിക്കണമെന്നും എത്രയും വേഗം രവി പൂജാരിയെ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവത്തിൽ പേടിയുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്റെ പ്രതികരണം ഇങ്ങനെ: ഈരാറ്റുപേട്ടയാണ് എന്റെ വീടിരിക്കുന്നത്. അവിടെ നല്ല കാപ്പിമുട്ടിയുണ്ട്. ഒരു ചെറിയ അനക്കം തട്ടിയാൽ മതി. ആയിരക്കണക്കിന് മുസ്ലീങ്ങളാണ് അവിടെയുള്ളത്. അവരെല്ലാവരും കൂടിയങ്ങ് ഇറങ്ങും. പത്തോ നൂറോ ഗുണ്ടകളുമായി വന്നാലും പ്രശ്നമില്ല. പെരയ്ക്കകത്ത് നിന്നും ഒരു ഫോൺ കോൾ മതി. അതുകൊണ്ട് പേടിയൊന്നുമില്ല- പി.സി.ജോർജ് പറഞ്ഞു. രവി പൂജാരിയിൽ നിന്നും ഭീഷണി ഫോൺകോൾ ലഭിച്ചിരുന്നൂവെന്നുംഞാൻ അന്ന് അത്പറഞ്ഞപ്പോൾ ട്രോളിറക്കിയവർക്കൊക്കെ സമാധാനമായില്ലേ, മനസിന്റെ തെണ്ടിത്തരമാണ് ഇവനെയൊക്കെ കൊണ്ട് ട്രോൾ ഇറക്കിക്കുന്നത്. അന്ന് ഞാൻ അവനൊന്നും മറുപടി കൊടുത്തില്ല. ഇന്ന് കിട്ടിയല്ലോ.-പി.സി.ജോർജ് ചോദിച്ചു. പി.സി ജോർജിനെ രവി പൂജാരി വിളിച്ചിരുന്നുവെന്ന കാര്യം ഇന്റലിജൻസ് സ്ഥിരീകരിച്ചിരുന്നു. സ്ഥിരീകരണ വാർത്ത വന്ന ശേഷമായിരുന്നു പി,സി ജോർജിന്റെ പ്രതികരണം. Content Highlights:PC George on Ravi Poojaris Threaten Call


from mathrubhumi.latestnews.rssfeed http://bit.ly/2DqfOGf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages