ശബരിമല: പുനഃപരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

ശബരിമല: പുനഃപരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ബുധനാഴ്ചത്തെ ഉത്തരവ് പിൻവലിച്ച് വാദം കേൾക്കണമെന്ന അഡ്വ. മാത്യൂസ് നേടുമ്പാറയുടെ ആവശ്യം കോടതി തള്ളി. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ ഉൾപ്പെടെയുള്ളവ ബുധനാഴ്ചയാണ് കോടതി പരിഗണിച്ചത്. പ്രധാനഹർജികളിലെ വാദം കേട്ട കോടതി, മറ്റുള്ളവരുടെ അഭിഭാഷകരോട് വാദങ്ങൾ ഏഴുദിവസത്തിനുള്ളിൽ എഴുതി നൽകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനു വേണ്ടി മാത്യൂസ് നേടുമ്പാറ വിഷയം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും വാദം കേൾക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്. അഭിഭാഷകർക്ക് വാദങ്ങൾ എഴുതി നൽകാം. എഴുതി നൽകുന്ന വാദങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നിയാൽ വീണ്ടും തുറന്നകോടതിയിൽ വാദത്തിന് അവസരം നൽകാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. content highlight:supreme court rejects demand of hearing review petition in sabarimala women entry case sabarimala women entry


from mathrubhumi.latestnews.rssfeed http://bit.ly/2RJfOGf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages