തീവണ്ടികൾ മുടങ്ങും, വൈകും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

തീവണ്ടികൾ മുടങ്ങും, വൈകും

തിരുവനന്തപുരം: അങ്കമാലി-എറണാകുളം പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വരുംദിവസങ്ങളിൽ തീവണ്ടികളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. 17, 18, 21, 22, 23 തീയതികളിൽ രാത്രി 9.35-ന് ഗുരുവായൂരിൽനിന്നു പുറപ്പെടേണ്ട ചെെന്നെ എഗ്മോർ ഒരു മണിക്കൂർ വൈകി 10.35-ന് പറുപ്പെടും. 20-ന് ഗുരുവായൂരിൽനിന്നു പുറപ്പെടേണ്ട ചെന്നെ എഗ്മോറും ഒരു മണിക്കൂർ വൈകും. മാംഗ്ലൂർ-തിരുവനന്തപുരം എക്സ്പ്രസ് 17, 18, 21, 23 തീയതികളിൽ ഒരു മണിക്കൂർ ആലുവയിൽ നിർത്തിയിടും. 18-നുള്ള ഭവ്നഗർ-കൊച്ചുവേളി എക്സ്പ്രസ് കളമശ്ശേരിയിൽ രണ്ടുമണിക്കൂറോളം നിർത്തിയിടും. നിസാമുദ്ദീൻ, ഗംഗാനഗർ-കൊച്ചുവേളി, പട്ന-എറണാകുളം, വെരാവൽ എക്സ്പ്രസ്, ഗാന്ധിധാം തുടങ്ങിയ തീവണ്ടികൾക്കും ഈ ദിവസങ്ങളിൽ സമയനിയന്ത്രണമുണ്ടായിരിക്കും. 18-നുള്ള കൊല്ലം-കന്യാകുമാരി മെമു സർവ്വീസ് പൂർണമായും റദ്ദാക്കി. കൊല്ലം സ്റ്റേഷനിലെ നടപ്പാലം തുറക്കുന്നതിന്റെ ഭാഗമായാണിത്. 18-നുള്ള ജനശതാബ്ദി എക്സ്പ്രസിനും ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിനും കൊല്ലത്ത് വേഗനിയന്ത്രണമുണ്ടാകും. സിഗ്നൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പൂർണമായും റദ്ദാക്കുന്ന മറ്റു തീവണ്ടികൾ: 16-ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ബാംഗ്ലൂർ ഇന്റർസിറ്റി എക്സ്പ്രസ്, കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന കൊച്ചുവേളി-ഹംസഫർ എക്സ്പ്രസ്, 17-ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന എറണാകുളം-ബനസ്വതി എക്സ്പ്രസ്, ബാംഗ്ലൂരിൽനിന്നു പുറപ്പെടുന്ന ബാംഗ്ലൂർ-എറണാകുളം ഇന്റർസിറ്റി, ബനസ്വതിയിൽനിന്നു പുറപ്പെടുന്ന ബനസ്വതി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്, 18-നുള്ള ബനസ്വതി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്. content highlights:train time,train time table


from mathrubhumi.latestnews.rssfeed http://bit.ly/2V3JWhL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages