‘മക്കൾനായകൻ’ചിന്നത്തമ്പി പിടിയിൽ; കാത്തിരിക്കുന്നത് 60 'കട്ടളകൾ' - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

‘മക്കൾനായകൻ’ചിന്നത്തമ്പി പിടിയിൽ; കാത്തിരിക്കുന്നത് 60 'കട്ടളകൾ'

മറയൂർ: അവസാനം വനംവകുപ്പിന്റെ ഓപ്പറേഷൻ 2.0 വിജയിച്ചു. 'മക്കൾനായകൻ' എന്ന ഓമനപ്പേരിൽ ഗ്രാമവാസികൾ വിളിക്കുന്ന കാടിറങ്ങിയ ചിന്നത്തമ്പിയെന്ന ആനയെ പിടികൂടി പൊള്ളാച്ചിക്കടുത്ത് ടോപ്പ് സ്ളിപ്പിലെ വരകളിയാർ ആനവളർത്തൽ കേന്ദ്രത്തിലെത്തിച്ചു. 16 ദിവസമായി വനംവകുപ്പിന് ഏറെ തലവേദന സൃഷ്ടിച്ച കാട്ടാനയെ സ്വയംഭൂ, ഖാലീം എന്ന കുങ്കിയാനകളുടെ സഹായത്തോടെയാണ് വയനാട്ടിൽനിെന്നത്തിച്ച ലോറിയിൽ കയറ്റിയത്. കരിമ്പിൻകാട്ടിൽനിന്നു പുറത്തിറങ്ങാൻ തയ്യാറാകാതെനിന്ന ചിന്നത്തമ്പിയെ ചക്കപ്പഴം കാട്ടി പുറത്തെത്തിച്ചാണ് മയക്കുവെടി വെച്ചത്. കോയമ്പത്തൂർ പെരിയ തടാകത്തിൽ ചിന്നത്തമ്പിക്ക് ഏറെ പരിചയമുള്ള നാലു യുവാക്കളെ ഉപയോഗിച്ചാണ് ചക്കപ്പഴം കാട്ടി പുറത്തെത്തിച്ചത്. അഞ്ചുതവണ മയക്കുവെടിവെച്ചു. മയങ്ങിയ ആന കണ്ണാടി പുത്തൂർ ഗ്രാമത്തിലെ കരിമ്പിൻതോട്ടത്തിൽ നിലയുറപ്പിച്ചു. കാലിലും കഴുത്തിലും വലിയ വടങ്ങൾ കെട്ടി നൂറിലധികം വനംവകുപ്പു ജീവനക്കാർ വലിച്ചും സ്വയംഭൂ എന്ന കുങ്കിയാന കൊമ്പുകൾ ഉപയോഗിച്ച് പിന്നിൽനിന്നു കുത്തിയുമാണ് ചിന്നത്തമ്പിയെ ലോറിയിൽ കയറ്റിയത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുള്ളതിനാൽ പരിക്കുകളൊന്നും ഏൽക്കാതെയാണ് പിടികൂടി ലോറിയിൽ കയറ്റിയത്. വെള്ളിയാഴ്ച പുലർച്ച ആറുമണിയോെടയാണ് ആനയെ പിടികൂടാൻ ശ്രമമാരംഭിച്ചത്. ഉച്ചയോെടയാണ് ലോറിയിൽ കയറ്റിയത്. ചിന്നത്തമ്പിയെ കാത്തിരിക്കുന്നത് 60 ഉത്തരവ് ചിന്നത്തമ്പിയെ പിടികൂടി പൊള്ളാച്ചിക്കു സമീപമുള്ള വരകളിയാർ ആനവളർത്തൽ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ മരത്തടികൾകൊണ്ടു നിർമിതമായ കൂടും ഒരുങ്ങി. ഇവിടെ ബന്ധനസ്ഥനാകുന്ന ചിന്നത്തമ്പിയെ കാത്തിരിക്കുന്നത് വനംവകുപ്പിന്റെ 60 കട്ടളകൾ എന്നു തമിഴിൽ പറയുന്ന ഉത്തരവുകൾ. മരക്കൂട്ടിൽ കിടന്ന് വനംവകുപ്പ് നല്കുന്ന പരിശീലനത്തിന്റെ ഭാഗമായി 60 കാര്യങ്ങൾ അനുസരിച്ചെങ്കിൽമാത്രമേ ചിന്നത്തമ്പിക്കു തടവറയിൽനിന്നു മോചനം ലഭിക്കൂ. 60 ദിവസം നീണ്ടുനില്ക്കുന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ കേന്ദ്രത്തിലുള്ള 25 ആനകളുടെകൂടെ ഇരുപത്താറാമനായി ചിന്നത്തമ്പി എത്തും. ചിന്നത്തമ്പി ആനവളർത്തൽ കേന്ദ്രത്തിൽത്തന്നെ തുടരണമോ വേണ്ടയോ എന്ന് ഹൈക്കോടതിയാണു തീരുമാനിക്കുന്നത്. Content Highlights:Chinnthambi Elephanrt caught


from mathrubhumi.latestnews.rssfeed http://bit.ly/2SQ6wNm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages