മോദി കളം വിട്ടാൽ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും- സ്മൃതി ഇറാനി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 4, 2019

മോദി കളം വിട്ടാൽ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും- സ്മൃതി ഇറാനി

പൂണെ: പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണോരാഷ്ട്രീയം വിടുന്നത്, അന്ന് താനുംരാഷ്ട്രീയപ്രവർത്തനം നിർത്തുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തനിക്ക് പ്രധാനമന്ത്രി പദവിയോട് മോഹമില്ലെന്നും ഊർജസ്വലരായ നേതാക്കൾക്ക് കീഴിൽ പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. "ഞാൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് ഊർജ്ജിതപ്രഭാവമുള്ള നേതാക്കൾക്ക് കീഴിൽ പ്രവർത്തിക്കാനായിരുന്നു. വാജ്പയിക്ക് കീഴിലും ഇപ്പോൾ നരേന്ദ്രമോദിക്ക് കീഴിലും പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണോ തന്റെ ബൂട്ട്സ് അഴിച്ചുവെച്ച് രാഷ്ട്രീയം വിടുന്നത്, അന്ന് ഞാനും രാഷ്ട്രീയപ്രവർത്തനം നിർത്തും"- സ്മൃതി ഇറാനി പറഞ്ഞു. Smriti Irani on being asked when will one see pradhan sevak Smriti Irani", at Words Count festival in Pune: Never.I entered politics to work under charismatic leaders.I was very lucky to work under leadership of late Atal Bihari Vajpayee&Im currently serving under Narendra Modi pic.twitter.com/liXxvPYuxf — ANI (@ANI) February 4, 2019 പൂണെയിൽ നടക്കുന്ന വേർഡ്സ് കൗണ്ട് ഫെസ്റ്റിവലിലിന്റെ ഒരു സെക്ഷനിൽ സംസാരിക്കുകയായിരുന്നു സ്മൃതി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രധാനമന്ത്രി തന്റെ സ്ഥാനത്തെ വിശേഷിപ്പിക്കുന്ന പ്രധാൻസേവക് പദത്തിൽ എന്നാണ് സ്മൃതിയെ കാണാൻ കഴിയുകഎന്ന സദസ്യന്റെ ചോദ്യത്തിന് മറുപടിയായി ആണ് സ്മൃതി ഇത്തരത്തിൽ പ്രതികരിച്ചത്. നിങ്ങൾ കരുതുന്നുണ്ടാകും മോദി അധികം കാലം ആ സ്ഥാനം തുടരില്ലെന്ന്, എന്നാൽ ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഇനിയും നിരവധി വർഷങ്ങൾ സജീവമായി തന്നെ ഉണ്ടാകും- സ്മൃതി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്പാർട്ടിയുടേയും പാർട്ടി അധ്യക്ഷന്റേയും തീരുമാനത്തിനനുസരിച്ചായിരിക്കുമെന്നും അവർ പറഞ്ഞു. Content Highlights:Will Quit Politics The Day PM Modi Hangs His Boots: Smriti Irani


from mathrubhumi.latestnews.rssfeed http://bit.ly/2SmYE5I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages