മുംബൈ: ആഴ്ചയുടെ ആദ്യദിനമായ ഇന്ന് ഓഹരി സൂചികയിൽ ഇടിവോടെ വ്യാപാരം ആരംഭിച്ചു. വ്യാപാരം ആരംഭിക്കുമ്പോൾ നിഫ്റ്റി 48 പോയിന്റ് ഇടിഞ്ഞ് 10845.50 എന്ന നിലയിലും സെൻസെക്സ് 161.79 പോയിന്റ് ഇടിഞ്ഞ് 36,307.64 എന്ന നിലയിലുമാണ്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 1845 കമ്പനികളിൽ 549 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1177 കമ്പനികളുടെ ഓഹരികളിൽ ഇടിവും രേഖപ്പെടുത്തിയപ്പോൾ 105 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഭാരതി എയർടെൽ, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2G66awd
via
IFTTT
No comments:
Post a Comment