ജസ്റ്റിസ് കുര്യൻ ജോസഫ് ആരുടെ സ്ഥാനാർഥി...? - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

ജസ്റ്റിസ് കുര്യൻ ജോസഫ് ആരുടെ സ്ഥാനാർഥി...?

കൊച്ചി : ജസ്റ്റിസ് കുര്യൻ ജോസഫ് സ്ഥാനാർഥിയായി വരുമെന്ന പ്രതീക്ഷയിൽ ഇടത്-വലത് മുന്നണികളിൽ ചർച്ചമുറുകുന്നു. സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കാൻ കേരളത്തിൽനിന്നുള്ള ശക്തനായ ജഡ്ജിയെ രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ചാലക്കുടി മണ്ഡലത്തിൽ കോൺഗ്രസുകാർക്കിടയിൽ അങ്ങനെയൊരു ചർച്ച ശക്തമാണ്. ഈ ചർച്ച പാർട്ടിക്കുള്ളിലും പുറത്തും പരക്കുന്നത് ചാലക്കുടിയിലെ സ്വയംപ്രഖ്യാപിത സ്ഥാനാർഥികളുടെ നെഞ്ചിൽ തീകോരിയിടുന്നുമുണ്ട്. ഇടതുക്യാമ്പിൽനിന്നും കുര്യൻ ജോസഫിന്റെ പേര് ഉയർന്നുകേൾക്കുന്നു. എറണാകുളം മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയാവുമെന്ന ഉറപ്പിൽ കെ.വി. തോമസ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിക്കഴിഞ്ഞു. അദ്ദേഹത്തെ തളയ്ക്കാൻ കുര്യൻ ജോസഫിനെ രംഗത്തിറക്കിയാൽ കഴിയുമെന്നാണ് ഇടതുപ്രവർത്തകർ കണക്കുകൂട്ടുന്നത്. എറണാകുളത്ത് പറ്റില്ലെങ്കിൽ ചാലക്കുടിയിൽ ഇടതുമുന്നണിക്ക് കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാർഥിയായി കുര്യൻ ജോസഫിനെ കാണുന്നവരുമുണ്ട്. എറണാകുളത്ത് സി.പി.എമ്മിന് പാർട്ടിക്കുള്ളിൽനിന്ന് പ്രഖ്യാപിത സ്ഥാനാർഥിയൊന്നുമില്ല. ചാലക്കുടിയിലാണെങ്കിൽ സിറ്റിങ് എം.പി. ഇന്നസെന്റ് ഇനിയൊരങ്കത്തിനില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് സ്വതന്ത്രരെ കിട്ടിയാൽ കാര്യങ്ങൾ എളുപ്പമാവും. രണ്ടുസീറ്റിലേക്കും ഒരുപോലെ പരിഗണിക്കാവുന്ന പേരായാണ് കുര്യൻ ജോസഫിനെ ഇടതുപക്ഷം പരിഗണിക്കുന്നത്. ക്രൈസ്തവ സഭയുമായുള്ള കുര്യൻ ജോസഫിന്റെ അടുത്ത ബന്ധമാണ് മുന്നണികളെ ആകർഷിക്കുന്ന പ്രധാനഘടകം. അതിനൊപ്പം ഡൽഹിയിൽ സംഘപരിവാർ രാഷ്ട്രീയത്തിനെതിരേ ശക്തനായ പോരാളിയായി ഉയർത്തിക്കൊണ്ടുവരാനുള്ള സാഹചര്യങ്ങളും പ്രേരകമാവുന്നു. ചാലക്കുടി മണ്ഡലത്തിൽ ഉൾപ്പെടുന്ന കാലടി സ്വദേശിയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്. ഭാരതമാത കോളേജിലും കാലടി ശ്രീശങ്കര കോളേജിലും വിദ്യാർഥിയായിരിക്കേ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായും മറ്റും പ്രവർത്തിച്ചിട്ടുമുണ്ട്. content highlights:justice kurian joseph, loksabha election


from mathrubhumi.latestnews.rssfeed http://bit.ly/2DdS87R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages