പ്രിയങ്കയ്ക്ക് പിന്നാലെ പ്രിയദര്‍ശിനി സിന്ധ്യയും രാഷ്ട്രീയത്തിലേക്കെന്ന് സൂചന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, February 6, 2019

പ്രിയങ്കയ്ക്ക് പിന്നാലെ പ്രിയദര്‍ശിനി സിന്ധ്യയും രാഷ്ട്രീയത്തിലേക്കെന്ന് സൂചന

ഭോപ്പാൽ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ കോൺഗ്രസിൽമറ്റൊരു താരപ്രവേശനത്തിനുംഅരങ്ങൊരുങ്ങുന്നതായി റിപ്പോർട്ട്.മുൻ കേന്ദ്രമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി രാജെസിന്ധ്യയുടെ രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ചാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച മുറുകുന്നത്. പ്രിയദർശിനിമധ്യപ്രദേശിലെരാഷ്ട്രീയക്കളത്തിലേക്കിറങ്ങണമെന്ന പാർട്ടി പ്രവർത്തകരുടെ ആവശ്യം ശക്തമായിരിക്കുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ ഭർത്താവിനു വേണ്ടി പ്രചരണപ്രവർത്തനങ്ങളിൽ പങ്കെടുത്തതൊഴികെ പൊതുരംഗത്ത് സജീവമല്ല സിന്ധ്യ രാജകുടുംബത്തിന്റെ മരുമകൾ. പ്രിയദർശിനിയുടെ ലാളിത്യത്തെയും വിനയപൂർവമായ പെരുമാറ്റത്തേയും പ്രകീർത്തിച്ചു കൊണ്ട് മധ്യപ്രദേശ് കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമാകാൻ അഭ്യർഥിച്ചിരിക്കുകയാണ് മന്ത്രി പ്രദ്യുമ്ൻ സിങ് തോമർ. പ്രിയങ്കയുടെ വരവോടെ യുപി യിൽ ജനങ്ങളുടെ ഇടയിൽ പാർട്ടിക്കുണ്ടായ സ്വാധീനശക്തിയുടെ ഉണർവ് പ്രിയദർശിനിയുടെ രാഷ്ട്രീയപ്രവേശനത്തോടെ മധ്യപ്രദേശിൽ സാധ്യമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്ന് തോമർ പറഞ്ഞു. Image: FB/Priyadarshini Scindia ഗുണ-ശിവപുരി മണ്ഡലം സിന്ധ്യകുടുംബത്തിന്റെ ശക്തമായ സ്വാധീന വലയത്തിലാണ്. രാജമാതാ വിജയ് രാജെ സിന്ധ്യയയും മാധവരാജെയും വിജയിച്ച ഗുണ-ശിവപുരി 2002 മുതൽ ജ്യോതിരാദിത്യ സിന്ധ്യയാണ് പ്രതിനിധീകരിക്കുന്നത്. ഗുണ-ശിവപുരിയിൽ ഇത്തവണ പ്രിയദർശിനി മത്സരിക്കുന്നെങ്കിൽ ജ്യോതിരാദിത്യ ഗ്വാളിയോറിൽ മാറ്റുരയ്ക്കുമെന്നാണ് സൂചന. പ്രയദർശിനിയുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് രാജകുടുംബം പ്രതികരിച്ചിട്ടില്ല. യുപിയിൽ 46 സീറ്റുകൾ നേടി ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം കരസ്ഥമാക്കുമെന്നാണ് കണക്കുകൂട്ടൽ. ബറോഡയിലെ ഗെയ്ക്ക് വാദ് രാജകുടുംബാംഗംമായ പ്രിയദർശിനി 2012 ൽ ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ 50 വനിതകളിൽ ഒരാളായി വനിതാ മാസികയായ ഫെമിന തിരഞ്ഞെടുത്തിരുന്നു. ശിശുക്ഷേമ വികസനോത്മുഖമായ ചില പരിപാടികളിൽ പങ്കാളിയാണ് പ്രയദർശിനി. Content Highlights: Jyotiraditya's Wife Priyadarshini Into Politics, Priyanka Gandhi, Congress


from mathrubhumi.latestnews.rssfeed http://bit.ly/2RJ4kCy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages