പുതുച്ചേരിക്കെതിരെയും കേരളത്തിന് സമനിലക്കുരുക്ക്; യോഗ്യത തുലാസില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, February 6, 2019

പുതുച്ചേരിക്കെതിരെയും കേരളത്തിന് സമനിലക്കുരുക്ക്; യോഗ്യത തുലാസില്‍

നെയ്വേലി: സന്തോഷ് ട്രോഫി ഫുട്ബോളിലെ ദക്ഷിണമേഖല യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ പുതുച്ചേരിക്കെതിരെയും കേരളത്തിന് ഗോൾരഹിത സമനില. നേരത്തെ തെലങ്കാനയ്ക്കെതിരായ ആദ്യ മത്സരത്തിലും കേരളം ഗോൾരഹിത സമനില വഴങ്ങിയിരുന്നു. ഇതോടെ കേരളത്തിന്റെ സാധ്യതകൾക്ക് ഏറെക്കുറേ അവസാനമായി. ഉച്ചയ്ക്ക് നടക്കുന്ന മത്സരത്തിൽ തെലങ്കാനയ്ക്കെതിരേ ജയിച്ചാൽ സർവീസസ് യോഗ്യത നേടും, കേരളം പുറത്താകും. രണ്ടു മത്സരങ്ങളിൽ നിന്ന് കേരളത്തിന് രണ്ടു പോയന്റ് മാത്രമാണുള്ളത്. ഒരു മത്സരം മാത്രം കളിച്ച കരുത്തരായ സർവീസസിന് മൂന്നു പോയന്റുണ്ട്. ഇന്നത്തെ മത്സരത്തിൽ സർവീസസ് ജയിക്കാതിരിക്കുകയും അടുത്ത മത്സരത്തിൽ സർവീസസിനെ തോൽപ്പിക്കുകയും ചെയ്താലെ കേരളത്തിന് ഇനി സാധ്യതയുള്ളൂ. ഇല്ലെങ്കിൽ നിലവിലെ ചാമ്പ്യൻമാർക്ക് യോഗ്യതാ മാർക്ക് നേടാൻപോലുമാകാതെ പുറത്തുപോകേണ്ടി വരും. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പിലെ ഒരു ടീം മാത്രമെ ഫൈനൽ റൗണ്ടിലേക്ക് പോവുകയുള്ളൂ. പുതുച്ചേരിക്കെതിരെയും മുന്നേറ്റത്തിലെ പിഴവുകളാണ് കേരളത്തിന് വിനയായത്. മികച്ച സ്ട്രൈക്കർമാരെ ടീം സെലക്ഷനിൽ ഉൾപ്പെടുത്തിയില്ല എന്ന വിമർശനം ഇപ്പോൾ തന്നെ കേരളം കേൾക്കുന്നുണ്ട്. ആദ്യ പകുതിയിൽ നാലിലേറേ അവസരങ്ങൾ ലഭിച്ചിട്ടും ഒന്നു പോലും വലയിലെത്തിക്കാൻ കേരളത്തിനായില്ല. സജിത്തിന്റെ ഒരു ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക് പോയതും കേരളത്തിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ മോശം പ്രകടനമാണ് കേരളം പുറത്തെടുത്തത്. പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ് ലഭിച്ച ഒരു സുവർണാവസം നഷ്ടപ്പെടുത്തുന്നതിനും സ്റ്റേഡിയം സാക്ഷിയായി. തെലങ്കാനയ്ക്കെതിരായ ആദ്യ മത്സരത്തിൽ നിന്ന് മൂന്നു മാറ്റങ്ങളുമായാണ് വി.പി ഷാജി ടീമിനെ ഇറക്കിയത്. മുഹമ്മദ് ഷെരീഫ്, ജിപ്സൺ, മുഹമ്മദ് ഇനായത്ത് എന്നിവർക്കു പകരം സജിത്ത് പൗലോസ്, അനുരാഗ്, സഫ്വാൻ എന്നിവർ ടീമിലെത്തി. Content Highlights:santhosh trophy kerala vs puthuchery


from mathrubhumi.latestnews.rssfeed http://bit.ly/2TyEVgT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages