തിരുവനന്തപുരം: മന്ത്രി എ.കെ.ബാലന്റെയും ഡോ. പി.കെ.ജമീലയുടെയും മകൻ നവീൻ ബാലനും കണ്ണൂർ അഴീക്കോട് പൂതപ്പാറ പത്മിനി നിവാസിൽ സി.ടി.വേണുഗോപാലിന്റെയും ബീനാ വേണുഗോപാലിന്റെയും മകൾ നമിതാ വേണുഗോപാലും വിവാഹിതരായി. ഗവർണർ പി.സദാശിവം, മന്ത്രിമാരായ കെ.കെ.ശൈലജ, ജെ.മെഴ്സിക്കുട്ടിയമ്മ, വി.എസ്.സുനിൽകുമാർ, ജി.സുധാകരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പി.തിലോത്തമൻ, പി.കെ.രാജു, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ, സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, വൈക്കം വിശ്വൻ, എ.വിജയരാഘവൻ, എളമരം കരീം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വി.എം.സുധീരൻ, കെ.എം.മാണി, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എം.പി.മാർ, എം.എൽ.എ.മാർ, ചലച്ചിത്രമേഖലയിൽനിന്ന് നടൻ മധു, ശാരദ, കെ.പി.എ.സി. ലളിത, കുമാർ സാഹ്നി, സൂര്യാ കൃഷ്ണമൂർത്തി, മധുപാൽ, ഇന്ദ്രൻസ്, സുധീർ കരമന, വിജയരാഘവൻ, ജനാർദ്ദനൻ, ജയസൂര്യ, ജലജ, മേനകാ സുരേഷ് കുമാർ, ഗായകൻ മധു ബാലകൃഷ്ണൻ, ഭാഗ്യലക്ഷ്മി, വിവിധ വകുപ്പു മേധാവികൾ തുടങ്ങി രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. Content Highlights:Minister AK Balans Son Marriage
from mathrubhumi.latestnews.rssfeed http://bit.ly/2tomKPp
via
IFTTT
No comments:
Post a Comment