ന്യൂയോർക്ക്: ചിക്കാഗോയിലെ ഇല്ലിനോയിസിൽ സ്വകാര്യ വ്യവസായ സ്ഥാപനത്തിലുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റതായും വെടിയുതിർത്ത അക്രമിയെ പോലീസ് സംഘം പിന്നീട് വെടിവെച്ച് കൊലപ്പെടുത്തിയതായും സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ചിക്കാഗോ ഇല്ലിനോയിസിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വെയർഹൗസ് കമ്പനിയിലാണ് ദാരുണമായ സംഭവമുണ്ടായത്. കമ്പനിയിലെ മുൻ ജീവനക്കാരനായ ഗാരി മാർട്ടിനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കമ്പനിയിലേക്ക്എത്തിയ ഗാരി മാർട്ടിൽ തൊഴിലാളികൾക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നുവെന്ന് കമ്പനിയിലെ ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മുൻ ജീവനക്കാരനെ അക്രമത്തിന് പ്രേരിപ്പിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. Content Highlights:mass shooting at a private manufacturing company in chicago
from mathrubhumi.latestnews.rssfeed http://bit.ly/2V1EETI
via
IFTTT
No comments:
Post a Comment