ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം: റായ്പുരിൽ മാധ്യമപ്രവർത്തകർ എത്തിയത് ഹെൽമറ്റ് ധരിച്ച് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം: റായ്പുരിൽ മാധ്യമപ്രവർത്തകർ എത്തിയത് ഹെൽമറ്റ് ധരിച്ച്

റായ്പുർ: ഛത്തീസ്ഢിലെ റായ്പുരിൽഒരു സംഘം മാധ്യമപ്രവർത്തകർ ബിജെപി നേതാക്കൾ പങ്കെടുത്ത പൊതുപരിപാടി റിപ്പോർട്ട് ചെയ്യാനായി ബുധനാഴ്ച എത്തിയത് ഹെൽമെറ്റ് ധരിച്ച്. സഹപ്രവർത്തകനായ സുമൻ പാണ്ഡെയെ ബിജെപി പ്രവർത്തകർ ആക്രമിച്ചതിനെതിരെ പ്രതിഷേധിച്ചാണ് മാധ്യമപ്രവർത്തകർ ഹെൽമെറ്റ് ധരിച്ചെത്തിയത്. പാർട്ടി പ്രവർത്തകരുടെ ആക്രമണത്തിൽ നിന്നുള്ള സംരക്ഷണമാണ് ആവശ്യപ്പെടുന്നത് എന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ ധരിപ്പിക്കുകയാണ് ഈ പ്രതിഷേധത്തിലൂടെ മാധ്യമപ്രവർത്തകർ ഉദ്ദേശമെന്ന് ഒരു വാർത്താചാനൽ റിപ്പോർട്ട് ചെയ്തു. സുമൻ പാണ്ഡെയുടെ നേർക്കുള്ള ആക്രമണത്തിൽ പാർട്ടി ഖേദം പ്രകടിപ്പിച്ചതായി മാധ്യമപ്രവർത്തരുമായി നടത്തിയ ചർച്ചയിൽ ബിജെപി വക്താവ് സച്ചിദാനന്ദ് ഉപാസന അറിയിച്ചു. സംഭവദിവസം തിരഞ്ഞെടുപ്പ് സംബന്ധമായ ചർച്ച നടക്കുകയായിരുന്നുവെന്നും മാധ്യമപ്രവർത്തകരോട് പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടരുന്നതായും സച്ചിദാനന്ദ് കൂട്ടിച്ചേർത്തു. ദ വോയ്സസ് പോർട്ടലിന്റെ റിപ്പോർട്ടറായ സുമൻ പാണ്ഡെ ശനിയാഴ്ച നടന്ന പൊതുപരിപാടിയിൽ വീഡിയോ പകർത്തുന്നതിനിടെയാണ്ആക്രമണത്തിനിരയായത്. ആക്രമണത്തിൽ സുമന്റെ തലയ്ക്ക് പരിക്കേറ്റു. ആക്രമിച്ചതു കൂടാതെ ഇരുപത് മിനിറ്റോളം സുമനെ സംഭവസ്ഥലത്ത് തടഞ്ഞു വെയ്ക്കുകയും ചെയ്തിരുന്നു. പുറത്തെത്തിയ ശേഷമാണ് സുമൻ മറ്റു മാധ്യമപ്രവർത്തരോട് വിവരം അറിയിച്ചത്. തുടർന്ന് കൂടുതൽ മാധ്യമപ്രവർത്തകർ സ്ഥലത്തെത്തുകയും പോലീനെ വിവരമറിയിക്കുകയും ചെയ്തു. സുമന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാലു ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റായ്പുരിലെ പാർട്ടി നേതാവ് രാജീവ് അഗർവാളും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. Content Highlights: After Attack, Raipur Journalists Wear Helmets While Meeting BJP Leaders


from mathrubhumi.latestnews.rssfeed http://bit.ly/2DYgWlK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages